മലബാർ ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവുകൾ. 15,000 രൂപ മുതൽ 80,000 രൂപ വരെ മാസം ശമ്പളം.

സംസ്ഥാനത്തെ പ്രശസ്ത കമ്പനിയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്, മലബാർ ഗ്രൂപ്പിൽ വിവിധ മേഖലയ്ക്കുള്ള റിക്രൂട്ട്മെന്റ് ക്ഷണിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ജനങ്ങൾക്ക് വളരെ മികച്ച ഒരു അവസരമാണ് ഇപ്പോൾ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിലേക്ക് അപേക്ഷിക്കാനുള്ള പരമാവധി പ്രായം, യോഗ്യത എന്നിവ പരിശോധിക്കാം.

അസിസ്റ്റന്റ് മാനേജർ എന്ന തസ്തികയിലേക്ക് രണ്ടുവർഷം ജോലി ചെയ്ത് പരിചയമുള്ള വ്യക്തികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക. കോഴിക്കോട് ഭാഗത്തേക്കാണ് ജോലി ഒഴിവ് ഉള്ളത്. ഫോട്ടോഗ്രാഫർ എന്ന തസ്തികയിലേക്ക് ഡിപ്ലോമയോ ഡിഗ്രിയോ കഴിഞ്ഞ വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്. മൂന്നു മുതൽ നാലു വർഷം വരെ എക്സ്പീരിയൻസ് ഉള്ള 25 വയസ്സിന് താഴെയുള്ള വ്യക്തികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക. പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കുകയും ചെയ്യും.

ഗ്രാഫിക് ഡിസൈനർ എന്ന് തസ്തികയിലേക്ക് ഡിപ്ലോമ പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.ഒന്നു മുതൽ രണ്ടു വർഷം വരെ പ്രവർത്തിപരിചയമുള്ള വ്യക്തികൾക്ക് മുൻഗണന ഉണ്ടായിരിക്കും. 20 വയസ്സ് പ്രായമുള്ള വ്യക്തികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക. പ്രതിമാസം 10000 മുതൽ 15000 രൂപ വരെ ശമ്പളം ലഭിക്കുകയും ചെയ്യും.

ഓൺലൈൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്ന തസ്തികയിലേക്ക് ഡിഗ്രി ഡിപ്ലോമ അല്ലെങ്കിൽ പിജി, ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സുകൾ കഴിഞ്ഞ വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്. അഞ്ചു മുതൽ ആറു വർഷം പരിചയമുള്ള വ്യക്തികളെയാണ് മുൻഗണനാ വിഭാഗത്തിൽ എടുക്കുന്നത്. 30000 രൂപ മുതൽ 35,000 രൂപ വരെ മാസം ശമ്പളം ലഭിക്കും.

മഹാരാഷ്ട്രയിൽ സീരിയൽ മർച്ചൻടൈസർ എന്ന തസ്തികയിലേക്ക് ഡിഗ്രി പിജി പഠിച്ച വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്. എട്ടു മുതൽ 10 വർഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. മാസം 75000 രൂപ മുതൽ 80000 രൂപവരെ ശമ്പളം ലഭിക്കുകയും ചെയ്യും.

വിഷ്വലൈസേഷൻ ഡെവലപ്പർ എന്ന തസ്തികയിലേക്ക് കമ്പ്യൂട്ടർ മാക്സ് മേഖലയിൽ ഡിഗ്രി എൻജിനീയറിങ് എടുത്ത വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്. രണ്ടു മുതൽ മൂന്നു വർഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. മേൽ പറഞ്ഞിരിക്കുന്ന എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കുവാൻ ഡിസംബർ 31-ആം തീയതി വരെയാണ് സമയം നൽകിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് മലബാർ ഗ്രൂപ്പിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.     https://malabarjobs.in/JobSearch/BrowseJobList/1?name=Malabar%20Gold%20%26%20Diamonds&type=Division