ജിയോയുടെ ഏറ്റവും പുതിയ പ്രീപെയ്ഡ് പ്ലാനുകൾ!! 96 ജിബി വരെ ഫ്രീ ഡാറ്റ!!

നമ്മൾ എല്ലാവരുടെയും മൊബൈൽഫോണുകളിൽ സിംകാർഡുകൾ ഉണ്ടായിരിക്കും. ഒരാളെ വിളിക്കണം എങ്കിലും, മെസ്സേജ് അയക്കണം എങ്കിലുമെല്ലാം ഫോണിൽ സിം കാർഡ് ഇല്ലാതെ കഴിയില്ലെന്ന് നമുക്ക് എല്ലാവർക്കും അറിയാം. സിം കാർഡ് റീചാർജ് ചെയ്യുന്നതിന് വേണ്ടിയുള്ള നിരക്കുകൾ ഈയടുത്ത് വർധിപ്പിക്കുന്നതായിട്ടുള്ള വാർത്തകൾ വന്നിട്ടുണ്ടായിരുന്നു.

ഇത്തരത്തിൽ മൊബൈൽ ചാർജുകൾ വർധിപ്പിക്കുന്നത് സാധാരണക്കാരായ ജനങ്ങൾക്ക് വലിയ തിരിച്ചടി തന്നെയാണ്. ഈ ഒരു സാഹചര്യത്തിൽ ജിയോ കമ്പനി തങ്ങളുടെ ഉപയോക്താക്കൾക്ക് വേണ്ടി മികച്ച ചില പ്രീപെയ്ഡ് പ്ലാനുകൾ നടപ്പിലാക്കിയിട്ടുണ്ട്.

ഇവയിൽ ചില പ്ലാനുകൾ നമുക്കിവിടെ ചർച്ച ചെയ്യാം. ജിയോ ലിങ്ക് പ്ലാനുകൾ ആണ് ഇപ്പോൾ ജിയോ ഉപയോക്താക്കൾ കൂടുതലായും ഉപയോഗിക്കുന്നത്. ഈ പ്ലാനുകളിൽ നിന്നും നിങ്ങൾക്ക് ഒരു മാസം മുതൽ ആറ് മാസം വരെയുള്ള വാലിഡിറ്റി ലഭിക്കുന്നതായിരിക്കും.

ഈ ജിയോ ലിങ്ക് പ്ലാനുകളിൽ ആദ്യമായി ചർച്ച ചെയ്യുന്നത് 699 രൂപയുടെ പ്ലാൻ ആണ്. 28 ദിവസം ആയിരിക്കും ഈ പ്ലാനിന്റെ വാലിഡിറ്റി എന്നത്. ഈ പ്ലാൻ വഴി ദിവസ്സേന 5 ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുക. 16 ജിബി എക്സ്ട്രാ ഡാറ്റ അടക്കം മൊത്തം 156 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനിൽ നിന്നും ലഭിക്കുക.

അടുത്തതായി 2099 രൂപയുടെ പ്ലാനുകളാണ് ജിയോയിൽ ലഭ്യമായിട്ടുള്ളത്. മൂന്ന് മാസം ആയിരിക്കും ഈ ജിയോ ലിങ്ക് പ്ലാനിന്റെ കാലാവധി എന്നത്. ദിവസവും 5 ജിബി ഡാറ്റയാണ് ഈ പ്ലാൻ റീച്ചാർജ് ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 84 + 14 എന്ന ദിവസ കണക്കിലാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 48 ജിബി എക്സ്ട്രാ ഡാറ്റ അടക്കം 538  ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനിൽ നിന്നും ലഭിക്കുന്നത്.

ഈ പ്ലാനുകളിൽ അടുത്തത് ജിയോയുടെ 4199 രൂപയുടെ റീചാർജ് പ്ലാനാണ്. ആറുമാസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ജിയോയുടെ ഈ ലിങ്ക് പ്ലാൻ വഴി ഉപഭോക്താക്കൾക്ക് ദിവസേന 5 ജിബി ഡാറ്റ ആണ് ലഭിക്കുക. 168 + 28 എന്ന കണക്കിലാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. മൊത്തം 1076 ജിബി യുടെ ഡാറ്റ ആയിരിക്കും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുക. ഇതിൽ 96 ജിബി എക്സ്ട്രാ ഡാറ്റ ആയിട്ടായിരിക്കും ലഭിക്കുക.