ആപ്പിൾ ഫോണുകൾ രാജ്യത്ത് ചാർജർ ഇല്ലാതെ വിൽക്കേണ്ട എന്ന് നിർദ്ദേശിച്ച് ഫ്രാൻസും ബ്രസീലും രംഗത്ത് വന്നു. കൂടുതൽ വിശദാംശങ്ങൾ അറിയൂ.

ഈ വർഷം പുറത്തിറക്കിയ ഐഫോൺ 12 എന്ന മോഡലിന്റെ കൂടെ ചാർജർ ഇല്ലാത്തത് വളരെയധികം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനോട് പ്രതികരിച്ച് പല വ്യക്തികളും രാജ്യങ്ങളും രംഗത്ത് വന്നിരുന്നതുമാണ്.

എന്നാൽ ആപ്പിൾ കമ്പനി ഇതിനോട് പ്രതികരിച്ചത് ഒറ്റ ഉത്തരം കൊണ്ടാണ്. ചാർജർ കൂടുതലായി വിറ്റു കഴിഞ്ഞാൽ പരിസ്ഥിതിക്ക് ദോഷം ആകുമെന്നാണ് കമ്പനി ഇതിനോട്‌ പ്രതികരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കമ്പനി ചാർജർ നൽകാൻ നിർബന്ധിതരായിരിക്കുകയാണ്.

ഒരു ഐഫോൺ വാങ്ങുമ്പോൾ അതിൽ ഏറെ പ്രധാനവുമായ ഒരു കാര്യമാണ് ചാർജർ. അതുകൊണ്ടുതന്നെ ചാർജർ ബോക്സിനൊപ്പം നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ബ്രസീലും ഫ്രാൻസും ആണ് ഇതിനോട് എതിർത്ത് രംഗത്തെത്തിയിരിക്കുന്നത്. ആപ്പിൾ കമ്പനി ചാർജർ നൽകാത്തതിന് മിതമായ തെളിവുകൾ കാണിച്ചിട്ടില്ല എന്നാണ് കോടതി വിമർശിക്കുന്നത്.

ഈ പറഞ്ഞ കാര്യത്തിന് മിതമായ തെളിവുകളുമായി അടുത്ത ദിവസം തന്നെ കോടതിയെ സമർപ്പിക്കണമെന്നാണ് കോടതി ആപ്പിൾ കമ്പനിയോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇല്ലാത്തപക്ഷം ആപ്പിൾ കമ്പനി കോടതിയിൽ വലിയ തുക കെട്ടി വയ്ക്കേണ്ടിവരും എന്നും കൂട്ടിച്ചേർത്തു.

ബ്രസീലും ഫ്രാൻസും എടുത്തിരിക്കുന്ന ഈ നിർണായക തീരുമാനം മറ്റുരാജ്യങ്ങളും എടുക്കുകയാണെങ്കിൽ ആപ്പിൾ കമ്പനിക്ക് വലിയ നഷ്ടമാവും ഉണ്ടാകുവാൻ പോകുന്നത്.