രാജ്യത്താകെ അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും. പുതിയ കേന്ദ്ര സർക്കാർ പദ്ധതിക്ക്‌ അനുമതി ലഭിച്ചു. 🤩

രാജ്യത്തുള്ള എല്ലാ വ്യക്തികൾക്കും ഇന്റർനെറ്റ്‌ സംവിധാനം ലഭിക്കണമെന്ന് പ്രഖ്യാപിച്ച ഒരു രാജ്യമാണ് ഇന്ത്യ. അതോടൊപ്പം ഇന്ത്യയിലെ സംസ്ഥാനമായ കേരളത്തിലാണ് എല്ലാ ജനങ്ങൾക്കും ഇന്റർനെറ്റ് ലഭിക്കണമെന്ന ഒരു പദ്ധതി നടപ്പാക്കിയത്. കേരള സംസ്ഥാനത്ത് പ്രഖ്യാപിച്ച ഒരു പദ്ധതിയാണ് കെ-ഫോൺ എന്ന പദ്ധതി. ഈ പദ്ധതി മുഖേന എല്ലാ ജനങ്ങളിലേക്കും ഇന്റർനെറ്റ് ലഭിക്കുക എന്ന ഒരു ആവശ്യമാണ് മുന്നോട്ടുവച്ചത്.

നിലവിൽ ഒരു പുതിയ പദ്ധതിയും കൂടി കേന്ദ്രസർക്കാർ നടപ്പാക്കിയിരിക്കുകയാണ്. ” പിഎം വാണി ” എന്ന പദ്ധതിവഴി ആർക്കൊക്കെയാണ് സൗജന്യ ഇന്റർനെറ്റ്‌ ലഭിക്കുക എന്ന് നോക്കാം.

ഈ പദ്ധതി വഴി രാജ്യമാകെ ഇന്റർനെറ്റ് സേവനം വൈഫൈ മുഖേന ലഭ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭയാണ് ഈ പദ്ധതി നടപ്പാക്കാനുള്ള അംഗീകാരം നൽകിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് വൈഫൈ സേവനം പബ്ലിക് ടാറ്റാ ഓഫീസുകൾ വഴിയാണ് ലഭിക്കുന്നത്.

രാജ്യത്ത് എല്ലാ ഭാഗങ്ങളിലേക്കും ഈ പദ്ധതി എത്തിക്കുവാനാണ് തീരുമാനം. കേവലം 10 രൂപ നിരക്കിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്നതാണ്. രാജ്യത്തുള്ള പബ്ലിക് വൈഫൈ സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുക എന്ന പൂർണ ലക്ഷ്യത്തോടെയാണ് ഈ പദ്ധതി മുന്നോട്ട് വരുന്നത്.

ഓരോ വ്യക്തികളുടെയും മൊബൈൽ ഫോണിൽ പിഎം വാണി എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിലൂടെ ഈ പദ്ധതി വഴി ലഭിക്കുന്ന വൈഫൈ കണക്ഷൻ ഉപയോഗിക്കാവുന്നതാണ്. പബ്ലിക് ഡാറ്റ ഓഫീസുകൾ വഴിയാണ് ഹോട്ട്സ്പോട്ടുകൾ ലഭ്യമാവുക. രാജ്യത്താകെ ഒരുലക്ഷം വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വാണിജ്യാവശ്യത്തിനുള്ള ബ്രോഡ്ബാൻഡ് കണക്ഷൻ എടുത്തിട്ടുള്ള ഏതൊരു വ്യക്തിക്കും പബ്ലിക് ഡാറ്റ ഓഫീസുകളിൽ സമീപിച്ച് വൈഫൈ ഹോട്ട്സ്പോട്ട് ലഭിക്കുവാനുള്ള അപേക്ഷ നൽകാൻ കഴിയും. വൈഫൈ ഉപയോഗിക്കുന്നത് അനുസരിച്ചാണ് പണം നൽകേണ്ടത്.

10 രൂപ മുതൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് അനുസരിച്ചാണ് പണം നൽകേണ്ടത്. ബ്രോഡ്ബാൻഡ് ലഭ്യമാക്കുന്നതിന് കൂടുതൽ തുക കൊടുക്കേണ്ടത് ഇല്ലെന്നും വ്യക്തമാക്കുന്നു.