ഇനി വാട്സ്ആപ്പിന് പകരം നമ്മുടെ സ്വന്തം മെസ്സേജിങ് അപ്ലിക്കേഷൻ.. !! കൂടുതൽ അറിയൂ..

ആശയവിനിമയം ചെയ്യുക എന്നത് ഒരു സാമൂഹ്യജീവിയുടെ കടമയും അവകാശവുമാണ്. ഇന്ന് തിരക്കുപിടിച്ച ജീവിതത്തിനിടയ്ക്ക് നമ്മുടെ സൗഹൃദങ്ങൾ നടത്തിക്കൊണ്ടുപോകാൻ തകർക്കും സാധിക്കാതെ വരാറുണ്ട്. ഈ അവസരത്തിൽ ഈ കാര്യത്തിനായി നമ്മൾ ഇന്റർനെറ്റിന്റെ സഹായം തേടാറുണ്ട്.

ജനപ്രിയ ആപ്ലിക്കേഷനുകൾ ആയ വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ തുടങ്ങിയവ വഴി മെസ്സേജ് അങ്ങോട്ടുമിങ്ങോട്ടും കൈമാറി നമ്മുടെ സുഹൃത്ത് ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കാറാണ് പതിവ്. എന്നാൽ അടുത്തിടെ വാട്സപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും വാർത്തകളും വരുന്നതനുസരിച്ച് നമ്മുടെ സ്വകാര്യ വിവരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ആളുകൾ വാട്സ്ആപ്പിനും ഫേസ്ബുക്കിനും പകരം ഉപയോഗിക്കാൻ സാധിക്കുന്ന വളരെ നല്ല സൗകര്യങ്ങളോടുകൂടിയ ഒരു ആപ്ലിക്കേഷൻ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

ഈ സമയത്താണ് സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടി നിർമ്മിച്ചെടുക്കുന്ന ആപ്ലിക്കേഷൻ സർക്കാർ പരിചയപ്പെടുത്തുന്നത്. ” സന്ദേശ് “എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷൻ കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ അവരുടെ തൊഴിലുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്പരം കൈമാറുന്നതിനായി സ്വന്തമാക്കിയിട്ടുണ്ട്.

വിദേശ ആപ്പുകൾ എത്രമാത്രം സുരക്ഷിതം ആണെന്ന് ഉറപ്പില്ലാത്തതിനാൽ സ്വന്തമായി നിർമ്മിച്ചെടുത്ത ആപ്ലിക്കേഷൻ ഉപയോഗിക്കുകയാണ് സർക്കാർ ജീവനക്കാർ. സ്വന്തമായി ഉണ്ടാക്കുന്ന ആപ്ലിക്കേഷൻ ആയതിനാൽ സുരക്ഷയുടെ കാര്യത്തിൽ ഇനി പേടിക്കേണ്ടതില്ല എന്നാണ് അധികൃതർ അറിയിക്കുന്നത്.

മാത്രമല്ല ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട സെർവർ നമ്മുടെ നാട്ടിൽ തന്നെ ആയിരിക്കും സ്ഥാപിക്കുക. സന്ദേശ് ആപ്ലിക്കേഷൻ സാധാരണക്കാർക്കും ഉപയോഗിക്കുന്ന രീതിയിൽ വരും ദിവസങ്ങളിൽ ഉപയോഗിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.