ജിമെയിൽ ഇനി പുതിയ രൂപത്തിൽ ലഭിക്കും. ഈയടുത്ത് ഇറങ്ങിയ അപ്‌ഡേഷൻ ഏതാണെന്ന് അറിയാം

എല്ലാവരും തന്നെ ജിമെയിൽ ഉപയോഗിക്കുന്നവർ ആയിരിക്കുമല്ലോ. ജിമെയിലിൽ പുതുതായി വന്ന രണ്ട് ഫീച്ചറുകളെ കുറിച്ചാണ് ഇവിടെ സംസാരിക്കാൻ പോകുന്നത്. അതിനായി പ്ലേ സ്റ്റോറിൽ പോയി ജിമെയിൽ അപ്ഡേറ്റ് ചെയ്തിട്ടില്ല എങ്കിൽ അത് ചെയ്യേണ്ടതാണ്. അപ്ഡേറ്റ് ആയ ശേഷം  ജിമെയിൽ ഓപ്പൺ ചെയ്യുക. ഓപ്പൺ ചെയ്തു വന്നാൽ മുകളിൽ കാണുന്ന മൂന്ന് ലൈൻസിൽ ഒന്ന് ക്ലിക്ക് ചെയ്യുക. ഇതിൽ താഴോട്ട് പോയാൽ സെറ്റിംഗ്സ് എന്നൊരു ഓപ്ഷൻ കാണാം.

അതിൽ ക്ലിക്ക് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ ഫോണിൽ എത്ര അക്കൗണ്ടുകൾ ഉണ്ടോ അതെല്ലാം ഇവിടെ കാണിക്കും. ഏറ്റവും മുകളിലായി ജനറൽ സെറ്റിംഗ്സ് എന്ന ഒരു ഓപ്ഷൻ ഉണ്ട് അതിൽ ക്ലിക്ക് ചെയ്യുക. അതിൽ ഏറ്റവും മുകളിൽ തന്നെ തീമിന്റെ  ഓപ്ഷൻ കിടക്കുന്നതായി കാണാം. അതിൽ ക്ലിക്ക് ചെയ്ത് ഡാർക്ക്‌ മോഡിലേക്ക് വേണമെങ്കിൽ മാറ്റാവുന്നതാണ്.

ഡാർക്ക് തീം കൊണ്ട് 2 ഉപയോഗം ഉണ്ട്. ആദ്യത്തേത് ലൈറ്റ് തീമിനേക്കാൾ കണ്ണിനു നല്ലത് ഡാർക്ക് തീം ആണ്. രണ്ടാമത്തേത് ഫോണിന്റെ ചാർജ് നില നിർത്താൻ ഡാർക്ക്‌  മോഡാണ് ലൈറ്റ് മോഡിനേക്കാൾ നല്ലത്. ഇനി ഈ സെറ്റിംഗ്സിൽ  തന്നെ സ്വൈപ് ആക്ഷൻ എന്നൊരു ഓപ്ഷൻ ഉണ്ട്. അതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ റൈറ്റ് സ്വൈപ്, ലെഫ്റ്റ് സ്വൈപ് എന്നിങ്ങനെ രണ്ട് ഓപ്ഷൻ വരും.

ഇതിൽ ചേഞ്ച് ക്ലിക്ക് ചെയ്യുക. അപ്പോൾ ഡിലീറ്റ്, അർച്ചിവ്, മാർക്ക് ആസ് റീഡ്/ അൺ റീഡ്, മൂവ് ടു, സ്നൂസ് എന്നിങ്ങനെ കുറച്ചു ഓപ്ഷൻസ്  കാണാം. അതിൽ ഏതാണ് തിരഞ്ഞെടുക്കുന്നത് അതിനനുസരിച്ച് സ്വൈപിൽ മാറ്റങ്ങൾ ഉണ്ടാവുന്നതാണ്. ഉദാഹരണത്തിന്  റൈറ്റ് സ്വൈപിൽ ഡിലീറ്റ് എന്നും ലെഫ്റ്റ് സ്വൈപിൽ അർച്ചീവ് എന്നും കൊടുക്കുകയാണെങ്കിൽ,

ജിമെയിലിലെ മെസേജുകളെ റൈറ്റ്ലേക്ക് സ്വൈപ് ചെയ്യുമ്പോൾ മെസ്സേജ് ഡിലീറ്റ് ആവുകയും ലെഫ്റ്റ്ലേക്ക് സ്വൈപ് ചെയ്യുമ്പോൾ ആ മെസ്സേജ് അർച്ചിവ് ആക്കുകയും ചെയ്യുന്നതാണ്. ഇനി അറിയാതെ സ്വൈപ്പ് ചെയ്ത മെസ്സേജ് ഡിലീറ്റ് ആവുകയാണെങ്കിൽ അതിനു താഴെയായി അൺഡൗ എന്നൊരു ഓപ്ഷൻ കൂടിയുണ്ട് അതിൽ ക്ലിക്ക് ചെയ്താൽ മെസ്സേജ് തിരിച്ചു വരുന്നതായിരിക്കും.

ഗൂഗിളിന്റെ ഏതൊരു ആപ്ലിക്കേഷൻ ആയാലും അതായത് ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫോട്ടോസ്, ജിമെയിൽ തുടങ്ങിയ ഏതിൽ ആയാലും അറിയാതെ ഡിലീറ്റ് ആയിപോയ മെസ്സേജുകൾ അപ്പോൾ തന്നെ റീ – സ്റ്റോർ ചെയ്യാനുള്ള ഒരു സംവിധാനം ഉണ്ട്. ഇതിനായി മുകളിൽ കാണുന്ന 3 ലെൻസിൽ ക്ലിക്ക് ചെയ്താൽ അതിൽ ബിൻ എന്ന ഒരു ഓപ്ഷൻ ഉണ്ടാകും അത് ക്ലിക്ക് ചെയ്താൽ ഡിലീറ്റ് ആക്കിയത് അവിടെ തന്നെ ഉണ്ടാകും. ഈ ഇൻഫർമേഷൻ ഉപയോഗപ്രദമായി എങ്കിൽ മറ്റുള്ളവരിലേക്ക് പരമാവധി എത്തിക്കാൻ ശ്രമിക്കുക.