സ്കൂൾ വിദ്യാർഥികൾക്കും സൗജന്യ കിറ്റ് വിതരണം ആരംഭിച്ചിരിക്കുകയാണ്. എന്തൊക്കെയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നും, എന്നുമുതലാണ് കിറ്റുകൾ വിദ്യാർത്ഥികളുടെ കയ്യിൽ എത്തുക എന്ന കാര്യങ്ങൾ പരിശോധിക്കാം

അതിജീവനം എന്ന പേരിൽ നാലു മാസത്തേക്ക് സൗജന്യ കിറ്റുകൾ ഏകദേശം 84 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകളുടെ കൈകളിലേക്ക് എത്തിചേർന്നിരിക്കുകയാണ്. ഓരോ മാസങ്ങളിലും ഇത്തരത്തിൽ ഒരു സഹായം ജനങ്ങൾക്ക് ലഭിക്കുമ്പോൾ,  വിദ്യാർഥികൾക്കും  സംസ്ഥാന കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഒരു സഹായം കിറ്റ് മാർഗം എത്തിച്ചേരുകയാണ്. വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട അനുകൂലമാണ് ഇപ്പോൾ എത്തിച്ചേരുവാൻ പോകുന്നത്.

എട്ട് ഇനം ഉൽപ്പന്നങ്ങളും അരിയും അടങ്ങുന്ന കിറ്റാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. പ്രീ പ്രൈമറി സെക്ഷൻ, ലോവർ പ്രൈമറി സെക്ഷൻ, അപ്പർ പ്രൈമറി സെക്ഷൻ ഉൾപ്പെടുന്ന എല്ലാ വിദ്യാർഥികൾക്കും ഈ ആനുകൂല്യം ലഭ്യമാകുമ്പോൾ, സംസ്ഥാന സിലബസിലും സർക്കാർ-എയ്ഡഡ് സ്കൂളുകളിലും സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  പഠിക്കുന്ന വിദ്യാർഥികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുക തന്നെ ചെയ്യും.

യുകെജി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കിറ്റുകൾ എത്തിച്ചേരുക. ഏറ്റവും കൂടിയത് 461 രൂപ വിലമതിക്കുന്ന കിറ്റുകളും ലഭിക്കുന്ന വിദ്യാർഥികളുണ്ട്. സ്കൂളുകളിലെ പിടിഎ അംഗങ്ങളുടെയും ടീച്ചർമാരുടെയും അധ്വാനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് അവരുടെ രക്ഷിതാക്കളെ സ്കൂളുകളിൽ എത്തിച്ചുകൊണ്ട് കിറ്റുകൾ കൈപ്പറ്റാവുന്നതാണ്. വിതരണം, തുടങ്ങിയ കാര്യങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

ജില്ലകൾ തോറുമുള്ള താലൂക്ക് സപ്ലൈകോ ഓഫീസുകൾ മുഖാന്തരം കിറ്റുകൾ ഏകോപിച്ച് സ്കൂളുകളിൽ എത്തിച്ചേരും. വിദ്യാർഥികളുടെ 2020- 2021 അക്കാദമിക് വർഷത്തിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ചേർന്നിട്ടുള്ള വിദ്യാർത്ഥികളുടെ കയ്യിലാണ് ആനുകൂല്യങ്ങൾ  എത്തിച്ചേരുക.

എല്ലാ വിദ്യാർത്ഥികളുടെയും കിറ്റുകൾ എത്തിച്ചേരുന്നതിന് ശേഷം മാത്രമായിരിക്കും ബന്ധപ്പെട്ട് ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ കയ്യിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾക്ക് അനുസൃതമായി കിറ്റ് വിതരണങ്ങൾ അതത് സ്കൂളിൽ ആരംഭിക്കുക. പ്രീപ്രൈമറി സെക്ഷനിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് രണ്ട് കിലോ അരിയും 308 രൂപയുടെ ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റും ആയിരിക്കും ലഭിക്കുക. എൽപി സെക്ഷനിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 7 കിലോ അരിയും 308 രൂപയുടെ ഉൽപന്നങ്ങളുമാണ് ലഭിക്കുക.

യുപി സെക്ഷനിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 10 കിലോ അരിയും 461 രൂപയുടെ ഉൽപന്നങ്ങളുമാണ് ലഭിക്കുക. കിറ്റിൽ അടങ്ങിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ ചെറുപയർ, കടല, ഉഴുന്ന് എന്നിവ പ്രീ പ്രൈമറിയിലും, എൽപി സെക്ഷനിലും പഠിക്കുന്ന വിദ്യാർഥികൾക്ക് 500ഗ്രാമും യുപി സെക്ഷനിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു കിലോയുമാണ് ലഭിക്കുക. അര കിലോ തുവര പരിപ്പ്, അര ലിറ്റർ വിളിച്ചെണ്ണ, 100 ഗ്രാം മുളകുപൊടി,  100 ഗ്രാം മഞ്ഞൾപൊടി, 100 ഗ്രാം മല്ലിപ്പൊടി തുടങ്ങിയവ എല്ലാ വിഭാഗക്കാർക്കും ലഭിക്കുന്നതാണ്.

അതുകൊണ്ടുതന്നെ എല്ലാ വിദ്യാർത്ഥികളും അവരുടെ സ്കൂള് അധ്യാപകരുമായി കിറ്റ് വിതരണത്തെ കുറിച്ച് ചോദിച്ച് അറിയേണ്ടതാണ്. വിദ്യാർഥികൾക്ക് ലഭിച്ചിരിക്കുന്ന ഈ സുവർണ്ണ അവസരം പാഴാക്കാതെ ശ്രദ്ധിക്കുക.