സംസ്ഥാനത്ത് സർക്കാറിൻ്റെ പുതിയ നിയമങ്ങൾ അറിയാതെ പോവരുത്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവാൻ കാരണം ജനങ്ങളുടെ ശ്രദ്ധ കുറവായിരുന്നു. ഇപ്പോൾ കൊവിഡ് വ്യാപനത്തിൽ ചെറിയ ശമനമുണ്ടെങ്കിലും പൂർണ്ണമായും ഒഴിവായിട്ടില്ലാത്ത അവസ്ഥയിൽ കർശന നിയന്ത്രണവുമായി വന്നിരിക്കുകയാണ് സംസ്ഥാന സർക്കാർ. കൊവിഡ് കേസുകളുടെ എണ്ണത്തിൽ ചെറിയ കുറവു വരുമ്പോൾ ജനങ്ങൾക്ക് ശ്രദ്ധ കുറവുണ്ടാവുന്നു. നിയമങ്ങൾ പാലിക്കാതെ കൊവിഡ് വീണ്ടും ഉയരാൻ കാരണമാവുമെന്ന് കണ്ടാണ് മുൻകരുതൽ എടുത്തിരിക്കുന്നത്.

അതുകൊണ്ട് ഇത്തരം മാനലംഘിക്കുന്നവരുടെ പിഴത്തുക കൂട്ടുകയാണ് ചെയ്തിരിക്കുന്നത്.   മാസ്ക് ധരിക്കാതെ പൊതു സ്ഥലങ്ങളിൽ ഇറങ്ങുന്നവർക്ക് 200 രൂപയായിരുന്നു പിഴ ഈടാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ 200 ൽ നിന്ന് 500 ലേക്കാണ് ഉയർത്തിയിരിക്കുന്നത്.  കൂടാതെ പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് 200 രൂപയിൽ നിന്ന് 500 രൂപയാക്കി ഉയർത്തി. വിവാഹച്ചടങ്ങിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചാൽ 1000 രൂപ പിഴയുണ്ടായിരുന്നത് ഇപ്പോൾ 5000 രൂപയിലേക്ക് ഉയർത്തിയിരിക്കുകയാണ്.

അതു പോലെ മരണാനന്തര ചടങ്ങുകളിൽ നിയന്ത്രണം ലംഘിച്ചാൽ 200 രൂപയിൽ നിന്ന് 2000 രൂപയാക്കി ഉയർത്തി. സാമൂഹിക കൂട്ടായ്മയിലെ ധർണ്ണ, റാലി എന്നിവയ്ക്ക് 1000 രൂപയായിരുന്നു ഫൈൻ വാങ്ങിയിരുന്നത് ഇപ്പോൾ അത് വർദ്ധിപ്പിച്ച് 3000 രൂപയാക്കി മാറ്റിയിട്ടുണ്ട്.

അതുപോലെ ക്വാറൻറീൻ ലംഘിച്ചാൽ 1000 രൂപയായിരുന്നു പിഴ ഇപ്പോൾ 2000 രൂപയാക്കി വർദ്ധിപ്പിച്ചു. കൂടാതെ നിയന്ത്രിത മേഖലകളിലുള്ള കടകളോ ഓഫീസുകളോ നിയമം ലംഘിച്ച് തുറന്ന് കണ്ടാൽ 500 രൂപ വാങ്ങിയിരുന്നതിന് 2000 രൂപയായി വർദ്ധിപ്പിച്ചിരിക്കുന്നത്. അതുപോലെ കൂട്ടം ചേർന്ന് നിന്നാൽ 500 , രൂപയിൽ നിന്ന് 5000 രൂപയിലേക്ക് ഉയർത്തി. 

രോഗവ്യാപനമേഖലകളിൽ കടന്നു ചെല്ലുന്നതും അതുപോലെ അനുവാദം ഇല്ലാതെ പുറത്ത് പോകുന്നതിനും 200 രൂപയായിരുന്നു പിഴ ചുമത്തിയത് ഇപ്പോൾ 500 രൂപയായി ഉയർത്തിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ നമ്മൾ ചുമത്തേണ്ടി വരുന്നത് വലിയ പിഴയാണ്.

അതുകൊണ്ട് സർക്കാറിൻ്റെ നിയന്ത്രണങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും അനുസരിക്കുക. അതു കൊണ്ട് ഇത്തരം കാര്യങ്ങൾ മനസിലാക്കി മാസ്ക് ധരിച്ചും മറ്റും നിയമങ്ങളും നിർബന്ധമായും പാലിക്കുക. സാമ്പത്തിക പ്രതിസന്ധിയുള്ള ഈ അവസ്ഥയിൽ വെറുതെ പിഴ കൊടുത്ത് പണം നഷ്ടപ്പെടുത്താതിരിക്കുക.

ചിലർക്ക് ഈ കാര്യത്തെ കുറിച്ച് വലിയ അറിവ് ഉണ്ടാവണമെന്നില്ല. അതു കൊണ്ട് അവരിൽ കൂടി ഈ വിവരം എത്തിച്ചു കൊടുക്കാൻ ശ്രമിക്കുക