18-നും 35-നും ഉള്ളിലാണോ പ്രായം. എങ്കിൽ ഇന്ത്യൻ റെയിൽവേയുടെ റിക്രൂട്ട്മെന്റിൽ അപേക്ഷിക്കാം. പത്താം ക്ലാസ്സ്‌ യോഗ്യത മതി.

ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യാൻ താല്പര്യമുള്ള വ്യക്തികൾക്ക്‌ വളരെ സന്തോഷകരമായ വാർത്തയാണ് വന്നിരിക്കുന്നത്. നിലവിൽ ഇന്ത്യൻ റെയിൽവേയിലേക്ക് റിക്രൂട്ട്മെന്റ് വന്നിരിക്കുകയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ കഴിയാവുന്ന റിക്രൂട്ട്മെന്റാണ് വന്നിരിക്കുന്നത്.

28/11/2020 മുതലാണ് ഈ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. 28/12/2020 വരെയാണ് റിക്രൂട്ട്മെന്റിന് അപേക്ഷകൾ സ്വീകരിക്കുന്നത്. നിലവിൽ സ്പോർട്സ് കോട്ടയുടെ റിക്രൂട്ട്മെന്റ് ആണ് വന്നിരിക്കുന്നത്. 18 വയസ്സു മുതൽ 35 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്കാണ് ഉപേക്ഷിക്കാൻ സാധിക്കുന്നത്.

ഓൺലൈൻ വഴി അപേക്ഷിക്കേണ്ട ഈ റിക്രൂട്ട്മെന്റിന് 500  രൂപയാണ് ചെലവ് വരുന്നത്. പ്ലസ് ടു, പത്താം ക്ലാസ് കഴിഞ്ഞ വ്യക്തികൾക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്. പ്ലസ് ടു കഴിഞ്ഞ് ഇരിക്കുന്ന വ്യക്തികൾക്ക് ഉടനെ അപേക്ഷിക്കാം. എന്നാൽ പത്താംക്ലാസ് കഴിഞ്ഞ് നിൽക്കുന്ന വ്യക്തികൾ അപേക്ഷിച്ചു കഴിഞ്ഞാൽ മൂന്നുവർഷം സ്പെഷ്യൽ ട്രെയിനിങ് ഉണ്ടായിരിക്കുന്നതാണ്.

എസ് സി, എസ് ടി വിഭാഗത്തിൽ ഉൾപ്പെടുന്ന വ്യക്തികൾക്കും സ്ത്രീകൾക്കും 250 രൂപയാണ് ഫീസ് വരുന്നത്. റിക്രൂട്ട്മെന്റിന് അപേക്ഷിക്കുന്ന സമയത്ത് 500 രൂപ ഫീസ് അടയ്ക്കുന്നവർക്ക്  ട്രെയൽ  എക്സാമിനേഷന് ചെല്ലുമ്പോൾ 400 രൂപ തിരികെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുന്നതായിരിക്കും.

ഇന്ത്യൻ റെയിൽവേയുടെ ഈ റിക്രൂട്ട്മെന്റിന് അപേക്ഷിക്കുന്നതിനായും കൂടുതൽ വിവരങ്ങൾ അറിയുവാനും താഴെ കാണുന്ന ലിങ്കിൽ കയറുക.

http://swr.indianrailways.gov.in