വർദ്ധിപ്പിച്ച ക്ഷേമപെൻഷൻ 1500 രൂപയും, കുടിശ്ശികതുകയും എന്ന് ലഭിക്കും.

നമ്മുടെ സംസ്ഥാനത്ത് ക്ഷേമനിധി ബോർഡിൽ നിന്നുള്ള സാമൂഹിക സുരക്ഷ ക്ഷേമപെൻഷനുകൾ കൈപ്പറ്റുന്നത് ഏകദേശം 60 ലക്ഷത്തിന് അടുത്ത് വരുന്ന ഗുണഭോക്താക്കളാണ്. ഇതിൽ നിന്ന് ഏകദേശം രണ്ട് ലക്ഷത്തോളം ആളുകൾ സാമൂഹികസുരക്ഷാ ക്ഷേമ പെൻഷൻ പട്ടികയിൽ നിന്ന് പുറത്തു പോവുകയും ഒരുപാടു വ്യക്തികൾക്ക് സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷനുകളുടെ കുടിശ്ശികയും ലഭിക്കാനുമുണ്ട്. സാമൂഹിക സുരക്ഷാ പെൻഷൻ കുടിശ്ശികയും അതോടൊപ്പം വർദ്ധിപ്പിക്കുന്ന 1500 രൂപ എന്ന് ലഭിക്കും. ഈ രണ്ട് കാര്യങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളാണ് ഇവിടെ പറയുന്നത്.

ഓരോ മാസവും ഇരുപതാം തീയതി മുതൽ മുപ്പതാം തീയതിക്ക് ഇടയിലുള്ള ദിവസങ്ങളിലാണ് പെൻഷൻ വിതരണം ഇപ്പോൾ കൊടുത്ത് വരുന്നത്. സാധാരണക്കാരായ ആളുകളെ സംബന്ധിച്ച് വളരെയധികം ആശ്വാസകരമായ നടപടിയാണിത്. സാമൂഹ്യ സുരക്ഷാ പെൻഷൻ 600 രൂപ ലഭിച്ചിരുന്നത് പിന്നീട് 1000 രൂപയായി വർദ്ധിപ്പിക്കുകയും ശേഷം 1100 രൂപയായും, 1200 രൂപയായും ഏറ്റവുമൊടുവിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ 1400 രൂപയായി വർദ്ധിപ്പിച്ചിരുന്നു.എന്നാൽ ഇപ്പോൾ സാമൂഹ്യ സുരക്ഷാ പെൻഷൻ 1400 രൂപയിൽനിന്ന് 100 രൂപയും കൂടി വർധിപ്പിച്ച് 1500 രൂപയാക്കി പെൻഷൻ തുക നൽകുമെന്നാണ് ബഹുമാനപ്പെട്ട ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരമൊരു പ്രഖ്യാപനം അദ്ദേഹം നടത്താൻ ഉണ്ടായിട്ടുള്ള പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു കാര്യം ആയിരുന്നതുകൊണ്ടാണ്. ഈ പ്രകടനപത്രികയിലെ വാക്ക് പാലിക്കുന്നതിന്റെ ഭാഗമായാണ് എൽഡിഎഫ് സർക്കാരിന്റെ ഭരണ കാലാവധി തീരുന്നതിനുമുൻപുതന്നെ പെൻഷൻ തുക 1500 രൂപയായി നൽകും എന്ന് അറിയിച്ചിരുന്നത്.

ഭരണകാലാവധി അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ വരുന്ന രണ്ട് മൂന്ന് മാസങ്ങൾക്ക് ഇടയിൽ തന്നെ പെൻഷൻ തുക വർദ്ധിപ്പിച്ച് ലഭിക്കും. മസ്റ്ററിങ്ങിന് ഉൾപ്പെടുത്തിയാണ് പെൻഷൻ തുകയുടെ വിതരണം നടക്കുന്നതിനാൽ മുടങ്ങിയ പെൻഷൻ തുക ഇനി ലഭ്യമാകുമോ എന്നകാര്യം വ്യക്തമാക്കേണ്ടത് സംസ്ഥാന സർക്കാർ തന്നെയാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയാസ് വഴി അറിയിക്കുക.