ഇലക്ട്രിസിറ്റി ബില്ലിൽ ഇനി വർദ്ധനവ്. സാധാരണക്കാരായ ജനങ്ങൾ വട്ടം ചുറ്റും. കാരണം അറിയുക.

കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതുകൊണ്ട് തന്നെ സാധാരണ ജനങ്ങളെ വളരെയധികം കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇലക്ട്രിസിറ്റി ബില്ലിൽ വളരെ വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. സാധാരണക്കാരായ ജനങ്ങളെ വളരെയധികം ചുറ്റിക്കുന്ന രീതിയിലാവും ഇനി വരുന്ന ഇലക്ട്രിസിറ്റി ബില്ലുകൾ. ഇലക്ട്രിസിറ്റി ബില്ലിൽ മൂന്നുതരം വർദ്ധനവുകളാണ് വരാൻ പോകുന്നത്.

കോവിഡ് മഹാമാരി നിലനിൽക്കുന്ന സമയത്ത് വൈദ്യുതി ബില്ലിൽ വന്ന വർദ്ധനവ് സാധാരണക്കാരായ ജനങ്ങളെ വളരെയധികം വട്ടം ചുറ്റിച്ച ഒന്നാണ്. ഇതിനെതിരെ കെഎസ്ഇബി വളരെയധികം പരാതികൾ കേൾക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് സാധാരണക്കാരായ ജനങ്ങൾക്ക് അടക്കാൻ പറ്റുന്ന രീതിയിൽ വൈദ്യുതി ബില്ല് കുറയ്ക്കുകയും അനുകൂല്യങ്ങൾ നൽകുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ വീണ്ടും സാധാരണ ജനങ്ങൾക്ക് അടക്കാൻ പറ്റാത്ത രീതിയിലാവും വൈദ്യുതി ബില്ല് വരാൻ പോകുന്നത്. മൂന്നു തരത്തിലുള്ള വർദ്ധനവുകൾ ആണ് വരാൻ പോകുന്നത്. ഇതിൽ ആദ്യത്തേതാണ് ഇന്ധന സർചാർജ്ജ്. കേരളത്തിന് അകത്ത് വൈദ്യുതി ഉത്പാദിപ്പിക്കുകയും കേരളത്തിന് പുറത്തു നിന്ന് വൈദ്യുതി വാങ്ങുമ്പോൾ ഉണ്ടായിരുന്ന നഷ്ടം നികത്താൻ വേണ്ടിയാണ് സർച്ചാർജ് ഈടാക്കുന്നതെന്ന് ബോർഡ് വിശദീകരിച്ചു.

രണ്ടാമത്തെ വർദ്ധനവ് എന്ന് പറയുന്നത്, മറ്റു സ്റ്റേറ്റുകളിൽ നിന്നും വൈദ്യുതി കൊണ്ടുവരുന്നതിന് വേണ്ടിയുള്ള നിരക്ക് വർദ്ധനവാണ്. ഏകദേശം ഓരോ യൂണിറ്റിന് 25 പൈസ മുതൽ 50 പൈസ വരെയാണ് തുക വർധിപ്പിച്ചിരിക്കുന്നത്. ഈ തുകയും സാധാരണക്കാരായ ജനങ്ങളിൽ നിന്ന് ഈടാക്കുന്നതാണ്.

മൂന്നാമത്തെ വർദ്ധനവ് എന്ന് പറയുന്നത്, വാർഷിക നിരക്ക് വർദ്ധനവാണ്. ഓരോ വർഷവും വൈദ്യുതി ബോർഡ് വരവും ചെലവും കണക്കാക്കി കമ്മി നികത്തുന്നതിന് വേണ്ടിയുള്ള നിരക്ക് വർദ്ധനവ് കൊണ്ടുവരാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആയിരിക്കും പുതിയ വർധനവ് കൊണ്ടുവരാൻ പോകുന്നത്. എത്ര പൈസയാണ് കൂട്ടുന്നതെന്നുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.