സ്വന്തം മകൾ ആണെന്ന് കരുതി ഹിന്ദു ആചാരത്തിൽ വിവാഹം കഴിപ്പിച്ച് ഒരു ഉപ്പയും ഉമ്മയും. കൂടാതെ ഏതൊരു മാതാപിതാക്കൾക്കും ചെയ്യാൻ കഴിയുന്നതിന്റെ അപ്പുറം ചെയ്തു കൊടുക്കുകയും ചെയ്തു. എന്താണെന്ന് നോക്കു 🤩💓

സിനിമകളെ പോലും അതിശയിപ്പിക്കുന്ന സംഭവങ്ങളാണ് പലപ്പോഴും നമ്മുടെ ജീവിതത്തിൽ നടക്കാറുള്ളത്. തൃശ്ശൂർ ജില്ലയിലെ തൃപ്രയാർ എന്ന ഭാഗത്തെ ഒരു നന്മ നിറഞ്ഞ കഥയൊന്നു കേൾക്കാം. സ്വന്തം മകളാണെന്ന് കരുതി ഹിന്ദു ആചാരത്തിൽ തന്നെ വിവാഹം കഴിച്ച് അയിച്ചിരിക്കുകയാണ് ഒരു ഉപ്പയും ഉമ്മയും. മാത്രമല്ല ആർക്കും കയ്യടിക്കാതിരിക്കാൻ പറ്റാത്ത രീതിയിലുള്ള കാര്യങ്ങളാണ് ഈ മാതാപിതാക്കൾ മകൾക്കായി ചെയ്ത് കൊടുത്തിരിക്കുന്നത്.

കവിത എന്ന പെൺകുട്ടി 14 വർഷമായി തൃശ്ശൂരിലെ തൃപ്രയാർ എന്ന ഭാഗത്താണ് താമസിക്കുന്നത്. ഉപ്പയും ഉമ്മയും മൂന്ന് ഇക്കമാരും അടങ്ങിയ ഒരു ചെറിയ കുടുംബമാണ് കവിതയുടേത്. കവിതയുടെ വളർത്തുപ്പ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. റസാക്കിന്റെ കുടുംബത്തിലേക്ക് കവിതയ്ക്ക് എട്ടു വയസ്സായിപ്പോഴാണ് കടന്ന് വരുന്നത്.

കവിത തെരുവിൽ കഴിയുന്ന സമയത്താണ് റസാക്ക് കവിതയെ കാണുന്നതും പിന്നീട് കുടുംബമായി ആലോചിച്ച് കവിതയെ വീട്ടിലേക്ക് കൊണ്ടുവരുന്നതും. അന്നുമുതൽ ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തിലേക്ക് നാലാമത് ഒരാളായാണ് കവിതയെ കൂട്ടികൊണ്ട് വരുന്നത്.

ഹിന്ദു കുടുംബത്തിൽ നിന്ന് വന്ന കവിതയെ ഹിന്ദു ആചാരങ്ങളോടുകൂടി തന്നെയാണ് റസാക്കും വളർത്തിയത്. മതം തടസ്സം ആവാതെയും വളരെ സുരക്ഷിതവും ആയിട്ടാണ് കവിത റസാക്കിന് ഒപ്പം വളർന്നത്.

എന്നാൽ കവിതയുടെ വിവാഹ പ്രായം ആയപ്പോഴാണ് വളരെ അത്ഭുതകരമായ സംഭവങ്ങൾ നടന്നത്. റസാക്കും റസാക്കിന്റെ ഭാര്യ നൂർജഹാനും കൂടിയാണ് കവിതയ്ക്ക് ഒരു ഹിന്ദു വരനെ കണ്ടെത്തിയത്.
നാട്ടിക സ്വദേശിയായ ശ്രീജിത്ത് ആണ് കവിതയുടെ വരൻ. വരനെ കണ്ടെത്തിയതും റസാക്കിന്റെ കുടുംബത്തിൽ വെച്ച് തന്നെയായിരുന്നു ഹിന്ദു ആചാരങ്ങൾ അനുസരിച്ച് കല്യാണം നടത്തി കൊടുത്തതും.

മാത്രമല്ല കല്യാണത്തിനു ശേഷം റസാക്കിന്റെ കുടുംബത്തിന്റെ എടുത്ത് തന്നെയായി നാല് സെന്റ് ഭൂമിയിൽ ഒരു വീടും പണിതുയർത്തി കൊടുത്തു. കല്യാണ ചിലവുകൾക്ക് പുറമേ റസാക്കിന്റെ മറ്റു രണ്ടു പെൺമക്കളും കൂടി 12 പവനോളം സ്വർണം സമ്മാനമായി നൽകുകയും ചെയ്തു. റസാക്കിനെ പോലെയുള്ള നന്മനിറഞ്ഞ വ്യക്തികളെ ഇനിയും നാടിന് ആവശ്യമാണ്. അതുകൊണ്ടുതന്നെ റസാക്കിനെ പോലെയുള്ള വ്യക്തികളെ ഇനിയും പ്രോത്സാഹിപ്പിക്കുക. നന്മയ്‌ക്കൊപ്പം മുന്നേറുക.