റേഷൻ കാർഡ് ഉപഭോക്താക്കൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ചില സന്ദേശങ്ങൾ.

റേഷൻ കാർഡ് ഉപയോഗിക്കുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇവിടെ പറയുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും മറ്റു ചില കാരണങ്ങൾ മൂലവും ഒരുപാട് വ്യക്തികൾക്ക് സൗജന്യ ഭക്ഷ്യ കിറ്റ് റേഷൻ കടകളിൽ നിന്ന് കൈപ്പറ്റുവാൻ സാധിച്ചിട്ടില്ല. ഇങ്ങനെയുള്ള വ്യക്തികൾക്ക് വേണ്ടിയാണ് പുതിയ നിർദ്ദേശം വന്നിരിക്കുന്നത്.

റേഷൻ വിഹിതവും അവരുടെ സൗജന്യ കിറ്റും കൈപ്പറ്റുന്നതിന് വേണ്ടിയുള്ള തിയ്യതി ഇപ്പോൾ നീട്ടി നൽകിയിട്ടുണ്ട്. ഇതൊരു അവസാന അറിയിപ്പായി എടുത്തുകൊണ്ട് എല്ലാവരും സൗജന്യ ഭക്ഷ്യ കിറ്റ് കൈപ്പറ്റുവാൻ ശ്രദ്ധിക്കുക.

ഒക്ടോബർ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് ആരെങ്കിലും വാങ്ങിക്കുവാൻ ബാക്കി ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ വാങ്ങുക. ഡിസംബർ മാസം അഞ്ചാം തീയതി ആണ് ഇവർക്ക് നൽകിയിരിക്കുന്ന അവസാന തീയതി. ഈയൊരു സമയത്തിനുള്ളിൽ തന്നെ ഒക്ടോബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് കൈപ്പറ്റുവാൻ ശ്രദ്ധിക്കുക.

നവംബർ മാസത്തിലെ ഭക്ഷ്യക്കിറ്റ് ആരെങ്കിലും വാങ്ങിക്കാൻ ബാക്കിയുണ്ടെങ്കിൽ തന്നെ അവർക്കും നൽകിയിരിക്കുന്ന അവസാന തീയതി ഡിസംബർ മാസം അഞ്ചാം തീയതിയാണ്. റേഷൻ കാർഡിന്റെ നിറവും നമ്പറും നോക്കാതെ റേഷൻ കടയിൽ കിറ്റ് ഉണ്ടെങ്കിൽ ആർക്കും വാങ്ങാവുന്നതാണ്.

ഡിസംബർ മാസത്തിലെ കിറ്റിൽ 11 ഇനങ്ങളാണ് ഉണ്ടാവുക എന്ന് പറഞ്ഞെങ്കിലും ഡിസംബർ മാസത്തെ കിറ്റിൽ ആകെ 10 ഇനങ്ങൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഡിസംബർ മാസത്തെ കിറ്റിൽ ലഭിക്കുമെന്ന് പറഞ്ഞിരുന്ന ഖദർ മാസ്ക് ഉണ്ടായിരിക്കുന്നതല്ല. ബദർ മാസ്ക് തുടർന്ന് വരുന്ന മാസങ്ങളിൽ ലഭിക്കുന്നതാണ്. നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ വിവരങ്ങൾ പങ്കുവെക്കുക.