ഗാർഹിക പാചക വാതകം ഉപയോഗിക്കുന്ന വ്യക്തികൾക്ക് സർക്കാരിന്റെ വക മൂന്ന് പ്രധാനപ്പെട്ട അറിയിപ്പുകൾ.

ഗാർഹിക പാചക വാതകം ഉപയോഗിക്കുന്ന വ്യക്തികളെ സംബന്ധിച്ച് മൂന്ന് പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് കേന്ദ്ര സർക്കാർ മുന്നോട്ടു വച്ചിരിക്കുന്നത്. പാചകവാതകം വാങ്ങുന്ന വ്യക്തികൾക്ക് മെയ് മാസം മുതൽ ഗ്യാസ് സബ്സിഡി ലഭിച്ചിരുന്നില്ല.

ആഗോളതലത്തിൽ പാചകവാതകത്തിന് ഉണ്ടായ വില കുറവിനെ തുടർന്നാണ് സബ്സിഡി ലഭിക്കാതെ ആയത്. എന്നാൽ ഇപ്പോൾ ആഗോളതലത്തിൽ പാചകവാതകത്തിന് വില ഉയരുകയാണ്. അതുകൊണ്ടുതന്നെ ഇനി മുതൽ പാചകവാതകം ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ഒരു സിലിണ്ടറിന് 655 രൂപ വീതം നൽകേണ്ടതുണ്ട്.

ഇങ്ങനെ 55 രൂപയോളം ഗ്യാസ് സിലിണ്ടർ മേൽ വർധിപ്പിച്ചതിനാൽ ഈ മാസം മുതൽ 50 രൂപ വീതം സബ്സിഡി ലഭിക്കും എന്നാണ് നിഗമനം. സബ്സിഡി അർഹതയുള്ള ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ആണ് ലഭിക്കുക.

സബ്സിഡി നിക്ഷേപിച്ചിട്ടുള്ള വ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് ഈ 50 രൂപ ലഭിക്കുന്നതല്ല. 1906 എന്ന് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് അത്യാവശ്യഘട്ടത്തിൽ പാചകവാതകവുമായി സംബന്ധിച്ചിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ വേണ്ടി വിളിക്കാവുന്നതാണ്.

ബിപിസിഎലിന്റെ സ്വകാര്യവൽക്കരണത്തെ കുറിച്ചുള്ള വിവാദങ്ങൾ ഏറിവരികയാണ്. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതിനുവേണ്ടിയുള്ള ഉത്തമ മറുപടിയാണ് ലഭിച്ചിരിക്കുന്നത്. നിലവിലുള്ള എല്ലാ ഉപഭോക്താക്കൾക്കും പഴയതുപോലെതന്നെ സബ്സിഡി ലഭിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്