വിനീതിന്റെ ‘ഹൃദയം’ ഏറ്റെടുത്ത് ആരാധകർ !! പുതിയ ടീസർ വൈറലാകുന്നു.. [വീഡിയോ]

മലയാളികൾക്ക് ഏറ്റവും പ്രിയങ്കരനായ ഒരാളാണ്‌ വിനീത് ശ്രീനിവാസൻ. നടൻ, ഗായകൻ, സംവിധായകൻ തുടങ്ങി സിനിമയിലെ നിരവധി മേഖലകളിൽ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത ഒരു മികച്ച ഒരു കലാകാരനാണ് വിനീത് ശ്രീനിവാസൻ.  അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പാട്ടുകൾക്കും, സിനിമകൾക്കും മലയാളികൾക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. തട്ടത്തിൻ മറയത്ത്, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, മലർവാടി ആർട്ടിസ്റ്റ് ക്ലബ് എന്നീ ചിത്രങ്ങളുടെ എല്ലാം വൻ വിജയങ്ങൾ ഇതിന് തെളിവാണ്.

ഒരു ചെറിയ കാലയളവിനുശേഷം വിനീത് ശ്രീനിവാസൻ വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. എല്ലാവരുടെയും പ്രിയങ്കരനായ പ്രണവ് മോഹൻലാൽ ആണ് ഈ ചിത്രത്തിലെ നായകൻ. പ്രണവിന്റെ കൂടാതെ ദർശന, കല്യാണി പ്രിയദർശൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പടം അനൗൺസ് ചെയ്തപ്പോൾ മുതൽ ആരാധകരെല്ലാം വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

ഇപ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളമുയർത്തിയിരിക്കുകയാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ട ഹൃദയത്തിന്റെ ടീസർ. ഹൃദയം സിനിമയുടെ ആദ്യ പാട്ടിന്റെ ടീസർ ആണ് അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ  വൈറൽ ആയി മാറിയിരുന്നു.

സമൂഹ മാധ്യമങ്ങളിൽ  എല്ലാം തന്നെ മികച്ച പ്രതികരണമാണ് ഈ ടീസറിന് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ പാട്ടിന്റെ മുഴുവൻ പതിപ്പിന് വേണ്ടി ആരാധകർ ഇപ്പോൾ കാത്തിരിക്കുകയാണ്. മൊത്തം 15 പാട്ടുകളാണ് ഹൃദയത്തിലുള്ളത്. ജേക്കബിനെ സ്വർഗ്ഗരാജ്യതിന് ശേഷം അഞ്ചുവർഷത്തെ ഇടവേളക്ക് ശേഷമാണ് വിനീത് ശ്രീനിവാസൻ തന്റെ അടുത്ത ചിത്രമായ ഹൃദയം സംവിധാനം ചെയ്യുന്നത്.

അതുമാത്രമല്ല പണ്ടത്തെ പ്രമുഖ നിർമാണ കമ്പനിയായ മെറിലാൻഡ് സിനിമാസ് 42 വർഷങ്ങൾക്ക് ശേഷം സിനിമാ നിർമ്മാണത്തിലേക്ക് തിരിച്ചുവരുന്നതും ഹൃദയത്തിലൂടെയാണ്. ഹിഷാം അബ്ദുൽ വഹാബ് സഗീത സംവിധാനം ചെയ്തിരിക്കുന്ന ദർശന എന്ന പാട്ട് ചിത്രത്തിലെ തന്നെ താരങ്ങളിൽ ഒരാളായ ദർശന രാജേന്ദ്രനും, ഹാഷിമും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വരും ദിവസങ്ങളിൽ ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതൽ അറിയിപ്പുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്