ഇനി ഭാവന നിർമാണത്തിന് കുറഞ്ഞ പലിശയിൽ എൽ ഐ സിയിൽ നിന്ന് ലോൺ എടുക്കാം.. കൂടുതൽ അറിയുക

സ്വന്തമായി ഒരു ഭവനം എന്ന ആഗ്രഹമുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ ഇതിൽ ഭൂരിഭാഗം വ്യക്തികൾക്കും സ്വന്തമായി ഒരു ഭവനം നിർമ്മിക്കാൻ സാധിക്കണമെന്നില്ല. ഇതിന് മുഖ്യ കാരണം എന്ന് പറയുന്നത് സാമ്പത്തിക പ്രശ്നം തന്നെയാണ്. ഒരു ഭവനം നിർമ്മിക്കുന്നതിനു വേണ്ടി ഭൂരിഭാഗം വ്യക്തികളും വായ്പകളെയാണ് ആശ്രയിക്കുന്നത്. ഇത്തരത്തിൽ വായ്പ ലഭിക്കുവാൻ നിരവധി ബാങ്കുകളാണ് നാം കയറിയിറങ്ങേണ്ടി വരുന്നത്.

ബാങ്ക് ബാലൻസ്, സിബിൽ സ്കോർ, വസ്തു ജാമ്യം, എന്നിങ്ങനെ നിരവധി കാര്യങ്ങൾ നോക്കിയതിനു ശേഷം മാത്രമായിരിക്കും ബാങ്കുകൾ വായ്പ നൽകുക. ബാങ്ക് ബാലൻസ് കുറവുള്ളതിനാലും സിബിൽ സ്കോർ കുറവുള്ളതിനാലും ഭൂരിഭാഗം ജനങ്ങൾക്കും ഭവന വായ്പ ലഭിക്കുകയുമില്ല. എന്നാൽ ഇപ്പോഴിതാ ഇതിന് എല്ലാം ഒരു പരിഹാരമാർഗമായി എൽ ഐ സി എത്തുകയാണ്.

ബാങ്കുകളിൽ നിന്ന് ഭവന വായ്പ എടുക്കുമ്പോൾ ഭീമമായ തുകയാണ് പലിശയായി നൽകേണ്ടിവരുന്നത്. വായ്പ എടുക്കുന്നതിന്റെ 90 മുതൽ 80 ശതമാനം മാത്രമാണ് തുക കയ്യിൽ ലഭിക്കുക. മാത്രമല്ല മാസത്തവണ പലിശയടക്കം വലിയ തുകയാണ് നൽകേണ്ടി വരുന്നത്. സാധാരണക്കാർക്ക് ഇത് കൃത്യസമയത്ത് തിരിച്ചടക്കാൻ സാധിക്കണമെന്നും ഇല്ല.

ഇത്തരം സാഹചര്യങ്ങളിലാണ് എൽഐസി ഹൗസിംഗ് ലോണുകൾ ഉപകാരപ്പെടുന്നത്. വെറും 6.9 ശതമാനം പലിശ നിരക്ക് മാത്രമാണ് എൽഐസി ഹൗസിംഗ് ലോണുകളിലൂടെ വായ്പകൾ എടുക്കുമ്പോൾ ഈടാക്കുന്നത്. അതായത് 50 ലക്ഷം രൂപ വരെയാണ് വായ്പ എടുക്കുന്നതെങ്കിൽ 6.9 ശതമാനം പലിശ നിരക്കും അതോടൊപ്പം 50 ലക്ഷം മുതൽ ഒരു കോടിക്കു മുകളിൽ വരെ ആണ് എടുക്കുന്നതെങ്കിൽ ഏഴ് ശതമാനമാണ് പലിശനിരക്കുമാണ് വരുന്നത്.

അതുപോലെ തന്നെ ഒരു കോടിക്കും 3 കോടിക്കും ഇടയിലാണ് നിങ്ങൾ വായ്പ എടുക്കുന്നതെങ്കിൽ 7.1 ശതമാനവും, മൂന്നു കോടിക്കും 15 കോടിക്കും ഇടയിലാണ് വായ്പ എടുക്കുന്നതെങ്കിൽ 7.2 ശതമാനവുമാണ് പലിശ നിരക്ക് ഈടാക്കുന്നത്. സ്ഥിരമായി ജോലിയുള്ള ഒരു വ്യക്തിക്ക് 30 വർഷം വരെ തിരിച്ചടവ് കാലാവധി ലഭിക്കുന്നതാണ്.

എന്നാൽ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് 20 വർഷം വരെയാണ് തിരിച്ചടവ് കാലാവധി ലഭിക്കുന്നത്. ഈ വായ്പ ലഭിക്കുന്നതിനേ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും, വായ്‌പ്പ എടുക്കുന്നതിനും ആയി എൽ ഐ സിയുമായി ബന്ധപ്പെടുക