പല്ലി, ഈച്ച കൊതുകു ശല്യമുണ്ടോ? എങ്ങനെ തുരത്താം? ഇതു പുകച്ചാൽ പിന്നെ ഒന്നും വീട്ടിൽ കയറില്ല

പല്ലി ഒരു നിരുപദ്രവ ജീവിയാണെങ്കിലും ചില സമയങ്ങളിൽ ഇത് നമുക്ക് ഉപദ്രവകാരിയാറുണ്ട്. പാകം ചെയ്തു വച്ച ഭക്ഷണങ്ങളിൽ ചില സന്ദർഭങ്ങളിൽ പല്ലി വീഴാറുണ്ട് അത് തീർച്ചയായും നമുക്ക് ബുദ്ധിമുട്ടു ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്. മറ്റൊന്ന് കൊതുകുശല്യമാണ്. ഈച്ചയും ഒട്ടും തന്നെ മോശമില്ല. സാംക്രമിക രോഗങ്ങൾ പരത്തുന്നതിൽ ഇവയ്ക്കുള്ള പങ്കു ചില്ലറയൊന്നുമല്ല. പല്ലികളെ മീതൈൽ കാർബോണറ്റ് കൊണ്ട് കൊല്ലാനാകും.

പക്ഷെ ഇത്തരം ഷുദ്രജീവികളെ കൊല്ലാതെ തന്നെ ഒഴിവാക്കാം. പല്ലികൾ സാധാരണയായി കാണപ്പെടുന്നത് ചിലന്തിവലയുള്ളയിടത്താണ്. ചിലന്തിവല ഇടയ്ക്കിടെ വൃത്തിയാക്കുക ആഴ്ചയിൽ ഒരു തവണ മതിയാകും. കൂടാതെ വീടിനകം പുറമെല്ലാം നല്ല വൃത്തിയായും വെടിപ്പായും നിലനിർത്തിയാൽ തന്നെ ഒരു വിധം ഷുദ്രപ്രാണികളും ഷുദ്രജീവികളും ഒഴിവാകും എന്നത് സ്മരണീയമാണ്.

കൊതുകുകൾക്കു വളരാനുള്ള സാഹചര്യം ഇല്ലെന്നു ഉറപ്പു വരുത്തണം. പഴകിയ ഭക്ഷണം അശ്രദ്ധമായി വീടിനു ചുറ്റും ഉണ്ടാകരുത്. പരിസരശുചീകരണം ഉറപ്പു വരുത്തുക. ഇത്തരം പ്രാണി, ജീവികളെ കൊല്ലാതെ തന്നെ വീട്ടിൽ നിന്നും അകറ്റി നിർത്താനാവുന്നതാണ്.

ഇതിനായി ആയുർവേദ കടകളിലും അങ്ങാടി കടകളിലും എല്ലാം ലഭ്യമായ ഒന്നിനെ കുറച്ചു ആണ് ഇവിടെ പരാമർശിക്കുന്നത്. അപരാജിതധൂമചൂര്ണം ആണ് ഇതിനായി ഉപയോഗിക്കാവുന്നത്. ഒരു പാക്കറ്റ് 35 രൂപ വില മാത്രമേയുള്ളു. ശങ്കുപുഷ്പം എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. പിന്നെ ഒരു ധൂമകുറ്റിയും മതി. മണ്ണിൽ നിർമിച്ച ധൂമകുട്ടി ഇതിനായി മതിയാകും.

ആദ്യമായി ധൂമകുറ്റിയിൽ ഒരു ചിരട്ട കത്തിച്ച കനൽ നിറക്കുക. ധൂമകുറ്റി ചൂടാകും അതിനാൽ ഇത് അശ്രദ്ധമായി ഉപയോഗിക്കരുത് കൊച്ചുകുട്ടികളെ ശ്രദ്ധിക്കണമെന്നും ഓർക്കുക. ശേഷം ഈ കനലിൽ അല്പം ചൂർണം ചേർക്കുക. ധാരാളം പുക വമിക്കുന്നതായി കാണാം. ഈ പുക മുറിയിൽ എല്ലായിടത്തും വരത്തക്ക വിധം അടുപ്പിക്കണം. ഇതിന്റെ പുക കൊതുകു, പല്ലികൾ എന്നിവയെ തുരത്താൻ ധാരാളമാണ് അതെ സമയം സൈഡ് എഫക്ടുകളൊന്നും തന്നെയില്ല.

ഈച്ചയെ തുരത്താൻ ഈ ധൂമകുറ്റിയിൽ കറുവപ്പട്ടയോ, ഗ്രാമ്പൂവോ ഇത് പോലെ പുകക്കുന്നതു ഫലം ചെയ്യും. ഈച്ചയെ തുരത്താൻ മറ്റൊന്ന് പച്ച കർപ്പൂരം ഒരു ചൂടുള്ള പ്ലേറ്റിൽ പുകക്കുന്നതാണ്. ഇതും സൈഡ് എഫ്ഫക്റ്റ് ഇല്ലാതെ തന്നെ പ്രയോക്കാവുന്നതാണ്