ജോലി നഷ്ട്ടമായവർക്ക് തുടങ്ങൽ പറ്റിയ ഒരു നല്ല ബിസിനസ്. വീട്ടിലിരുന്നു ചെയ്യാം എന്നതാണ് ഇതിന്റെ പ്രേത്യേകത !

വീട്ടിലിരുന്നു ചെയ്യാവുന്ന ജോലിയാണ് ഇന്നത്തെ സാഹചര്യത്തിൽ എല്ലാവരുടെയും ഇഷ്ടം. വളരെ സാധ്യതയുള്ളതും അതെ സമയം ലളിതവുമായ ഒരു ബിസ്സിനെസ്സ് ആണ് റീപാക്കിങ്. ആവശ്യം ഏറെയുള്ളതായ പ്രോഡക്റ്റ് ആയിരിക്കണമെന്ന് മാത്രം. ഇന്ന് അത്തരം ഒരു ബിസിനസിനെ കുറിച്ചാണ് പറയുന്നത്. ചെറിയ മുതൽ മുടക്കിൽ ചെയ്യാവുന്നതും അധ്വാനം കുറഞ്ഞതുമായ ഈ സംരംഭം ലാഭമേറെയുള്ളതും ആവശ്യക്കാർ ഏറെയുള്ളതുമാണ്. ഇതൊരു നാനോ സംരംഭവും വളരെ ചെറിയ തോതിൽ തന്നെ തുടങ്ങാവുന്നതുമാണ്. എല്ലാ വീട്ടിലും അത്യാവശ്യവും വിപണിയിൽ അല്പം മത്സരം ഉണ്ടെങ്കിലും മികച്ചനിലയിൽ വിപണനം ചെയ്യാവുന്ന ഒരു പ്രോഡക്റ്റ് ആണ് സ്റ്റീൽ സ്ക്രബ്ബർ.

ഈ ഒരു ചെറിയ ഉത്പന്നം എല്ലാ വീടുകൾക്കും അത്യന്താപേക്ഷികമായതിനാൽ ഇതിന്റെ വിപണന സാധ്യത തള്ളിക്കളയാനാവില്ല. സ്റ്റീൽ സ്ക്രബ്ബർ നിർമാണം സ്റ്റീൽ നൂലുകൾ ഉപയോഗിച്ച് മഷിനിലിലൂടെയാണ് ഇത് നിർമിക്കുന്നത്. ഇതിന്റെ നിർമാണം അല്പം സങ്കീര്ണമാണെങ്കിലും നേരിട്ട് സ്റ്റീൽ സ്ക്രബ്ബർ നിർമിച്ച നിലയിൽ വാങ്ങി അത് റീപാക്ക് ചെയ്തു വിപണനം ചെയ്‌യുന്ന ഒരു സംരഭം ആണിത്. ചെറിയ മുതൽ മുടക്കിൽ ചെയ്യാവുന്ന ഒരു സംരംഭം ആണിത്.

ഇതിനു വേണ്ടുന്നത് റീപാക്ക് ചെയ്യാനുള്ള ഒരു മെഷീൻ മാത്രമാണ്. വിപണിയിൽ റീപാക്ക് മെഷീൻ പല വിലയിലും ലഭ്യമാണ് ആയതിനാൽ ചെലവ് കുറച്ചു കൊണ്ടുള്ള ഒരു മെഷീൻ സ്വയം തെരെഞ്ഞെടുക്കാവുന്നതാണ്. ഒരു റീപാക്ക് മെഷീനും പാക്കിങ് മെറ്റീരിയലുകളും വാങ്ങി ഉത്പാദനം ആരംഭിക്കാം.

സ്റ്റീൽ സ്ക്രബ്ബറുകൾ മൊത്തവിപണിയിൽ കിലോഗ്രാമിന് 150 രൂപ മുതൽ ലഭ്യമാണ്. ഒരു വിധം നല്ല ക്വാളിറ്റിയുള്ളതും വെള്ളം നനഞ്ഞു പെട്ടെന്ന് തുരുമ്പു എടുക്കാത്തതുമായ സ്റ്റീൽ സ്ക്രബ്ബറുകൾ കിലോഗ്രാമിന് ഏകദേശം 185 രൂപയാകും. ഒരു സ്ക്രബ്ബറിന്റെ തൂക്കം പത്തു ഗ്രാമ ആണ് അതായത് ഒരു കിലോ സ്ക്രബ്ബർ വാങ്ങുമ്പോൾ അതിലൂടെ നമുക്ക് നൂറു സ്ക്രബ്ബറുകൾ റീ പാക്ക് ചെയ്യാനാകും. ഇവിടെ ചെയേണ്ടത് എന്തെന്നാൽ പന്ത്രണ്ടു എണ്ണം വരുന്ന സ്റ്റീൽ സ്ക്രബ്ബറുകൾ ഒരു ബോർഡ് ആയി പാക്ക് ചെയ്യണം.

ഇത് പാക്ക് ചെയ്യാൻ ആവശ്യമായ ബ്ലിസ്റ്റെർ കാർഡും അതിന്റെ കപ്പും വേണം. യഥാക്രമം സ്റ്റീൽ സ്ക്രബ്ബറിനു രണ്ടു രൂപയും ഇതിനു വേണ്ടുന്ന ബ്ലിസ്റ്റെർ കാർഡിന്റെയും കപ്പിന്റെയും ചെലവ് ആറ് രൂപയും വരും. മൊത്തം മുപ്പതു രൂപയിൽ പന്ത്രണ്ടു എണ്ണം വരുന്ന ഒരു ബോർഡ് നിര്മിച്ചെടുക്കാം.

പ്രതിദിനം പന്ത്രണ്ടു എണ്ണം വരുന്ന അഞ്ഞൂറ് കാർഡ് നിർമിക്കാമെങ്കിൽ അതിനു വേണ്ടുന്ന ചെലവ് പതിനയ്യായിരം ആണ്. ഈ കാർഡ് ഒന്നിന് അമ്പതു രൂപ ചിലവിൽ നമുക്ക് വിറ്റഴിക്കാനാകും. ചെറുകിട വ്യാപരികളിലൂടെയും സൂപ്പർ മാർക്കറ്റ്കളിലൂടെയും മറ്റും ഇത് വിറ്റഴിക്കാവുന്നതാണ്. 50 രൂപ വില്പനയിലൂടെ നമുക്ക് പ്രതിദിനം ഉല്പാദന ചെലവ് കഴിച്ചു പതിനായിരം ലാഭമുണ്ടാക്കാം. നിർമാണത്തിനും വിപണനത്തിനും സ്റ്റാഫ് വകയിലും, വാഹന വകയിലും അയ്യായിരം വകയിരുത്തിയാലും ഒരു ദിവസം അറ്റാദായം അയ്യായിരം ഉണ്ടാക്കാൻ കഴിയും. ചില ഏറ്റക്കുറച്ചിൽ ഉണ്ടാകാനിടയുണ്ട് എന്നതും വിസ്മരിക്കരുത്.

ഏതൊരു സംരംഭവും വിജയിക്കുന്നത് പല ഘടകങ്ങളെയും ആശ്രയിച്ചാണ്. സംരംഭകന്റെ അഭിരുചി, പ്രാഗൽഭ്യം, മാർക്കറ്റിംഗ് എല്ലാം ഇതിന്റെ വിജയത്തിന്റെ ആശ്രയിച്ചിരിക്കും. ഉത്പന്ന നിർമാണം ആരാലും സാധിക്കും അതിന്റെ വിപണനം ആനി മുഖ്യം. ആയതിനാൽ നിങ്ങൾക്ക് നിങ്ങളുടെ ഉത്പന്നം വിറ്റഴിക്കാൻ എന്ന ആൽമവിശ്വാസം ഉണ്ടോ എങ്കിൽ ധൈര്യമായി ഇറങ്ങാം.