കേന്ദ്ര സർക്കാരിന്റെ കീഴിൽ ഉള്ള നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുകയാണ്. 40000 രൂപ മുതൽ 140000 രൂപ വരെ മാസം ശമ്പളം ലഭിക്കുന്ന ജോലിക്കുള്ള ഒഴിവുകളാണ് നിലവിൽ വന്നിരിക്കുന്നത്.
ഓൺലൈൻ മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്. 20 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള ഏതൊരു വ്യക്തിക്കും ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. എസ് സി, എസ് ട്ടി എന്നിങ്ങനെ വിഭാഗത്തിൽ പെടുന്ന വ്യക്തികൾക്ക് പ്രായത്തിൽ കിഴിവ് ലഭിക്കുന്നതാണ്.
സീനിയർ എക്സിക്യൂട്ടീവിൽ സിവിൽ എന്ന തസ്തികയിലേക്ക് നാൽപതിനായിരം രൂപ മുതൽ 140000 രൂപ വരെ മാസം ശമ്പളം ലഭിക്കും. 53 ഒഴിവാണ് നിലവിലുള്ളത്. ഡിപ്ലോമ കഴിഞ്ഞ വ്യക്തികൾക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കുക.
സീനിയർ എക്സിക്യൂട്ടീവ് എസ്എൻട്ടി എന്നെ തസ്തികയിലേക്ക് നാൽപതിനായിരം രൂപ മുതൽ 140000 രൂപ വരെ മാസം ശമ്പളം ലഭിക്കും. മൂന് ഒഴിവ് ആണ് നിലവിൽ ഉള്ളത്. ഡിപ്ലോമ, ഡിഗ്രി പഠിച്ചിറങ്ങിയ വ്യക്തികൾക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം സാധിക്കുക.
സീനിയർ എക്സിക്യൂട്ടീവ് ഇലക്ട്രിക്കൽ എന്ന തസ്തികയിലേക്ക് നാൽപതിനായിരം രൂപ മുതൽ 140000 രൂപ വരെ മാസം ശമ്പളം ലഭിക്കും. രണ്ട് ഒഴിവാണ് നിലവിൽ ഉള്ളത്. ഡിപ്ലോമ, ഡിഗ്രി ( ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) പഠിച്ചിറങ്ങിയ വ്യക്തികൾക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം സാധിക്കുക.
കൂടുതൽ വിവരങ്ങൾക്കായി ഇതിന്റെ ഒഫീഷ്യൽ സൈറ്റിൽ കയറി പരിശോധിക്കാവുന്നതാണ്. www.nhsrcl.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപ്ലൈ ചെയ്യേണ്ടത്.