Hey Sinamika | Archana 31 Not Out | Chiyaan 60 | ഷൂട്ടിംഗ് പുരോഗമിക്കുന്നു. വിക്രം ആദ്യമായി മകന്റെ ഒപ്പം അഭിനയിക്കുന്ന ചിത്രം 🤩

ഹേയ് സിനാമിക ഷൂട്ടിംഗ് പുരോഗമിച്ചുവരുകയാണ്. പുതിയ ലൊക്കേഷൻന്റെ ഫോട്ടോസ് പുറത്ത് വന്നിരിക്കുന്നു. കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന തമിഴ് സിനിമക്ക് ശേഷം ദുൽഖർ സൽമാൻ നായകൻ ആവുന്ന ഹേയ് സിനാമിക എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നിലവിൽ ദുൽഖറും കാജലും ഒരുമിച്ചുള്ള ഭാഗങ്ങളാണ് ചിത്രീകരിക്കുന്നത്.

കഴിഞ്ഞ് ദിവസം ആരാധർക്ക് ഒപ്പമുള്ള ഇരവരുടെയും ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ചെന്നൈ ആണ് ഹേയ് സിനാമികയുടെ പ്രധാന ലൊക്കേഷൻ. നീട്ടി വളർത്തിയ മുടിയോടുകൂടിയ ദുൽഖറിന്റെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. അതിഥിക്ക് ഒപ്പമുള്ള ദുൽഖറിന്റെ സീനുകൾ കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.

ഗോവിന്ദ് വസന്ത സംഗീതമൊരുക്കുന്ന ഹേയ് സിനാമിക ഒരു റൊമാന്റിക് എന്റർടൈംമെന്റ് ചിത്രമാണ്. കല്യാണത്തിന് ശേഷം കാജൽ ആദ്യമായി അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ഡിസംബർ 15-ആം തിയ്യതിയോടു കൂടി ഷൂട്ടിംഗ് പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ.

ഐശ്വര്യ ലക്ഷ്മിയുടെ അർച്ചന 31 നോട്ട് ഔട്ട്‌ ഷൂട്ടിംഗ് ആരംഭിച്ചു. ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അർച്ചന 31 നോട്ട് ഔട്ടിന്റെ ഷൂട്ടിംഗ് പാലക്കാട് ആരംഭിച്ചു. 30 ദിവസത്തെ ഷൂട്ടിംഗ് ആണ് ഉണ്ടാവുക. നവാഗതനായ അഖിൽ അനിൽ കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കാർത്തിക് സുഭരാജിന്റെ ചിയ്യാൻ 60 ഫെബ്രുവരിയിൽ. വിക്രം ആദ്യമായി മകന്റെ ഒപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തെക്കുറിച്ച് പ്രതീക്ഷകൾ വളരെ കൂടുതലാണ്. ചിയാന്റെയും മകന്റെയും അടാറ് കമ്പോയ്ക്ക് ഒപ്പം കാർത്തിക്കിന്റെ സംവിധാനവും കൂടിച്ചേരുമ്പോൾ ഉള്ള മാസ്സിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അനിരുദ്ധ് ആണ് സംവിധാനം ഒരുക്കുന്നത്.