ഗ്യാസ് സ്റ്റോവ് ഉപയോഗിക്കുന്ന വ്യക്തികൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. ഗ്യാസ് ലാഭിക്കാൻ തീർച്ചയായും ഇവ സഹായിക്കും.

ഇന്നത്തെ സമൂഹത്തിൽ ഗ്യാസ് അടുപ്പ് ഉപയോഗിക്കാത്ത വീടുകൾ വളരെ കുറവാണ്. അതുകൊണ്ട് തന്നെ പാചകവാതകത്തിനും വളരെ ചിലവുമാണ്. ഇത്തരം പാചകവാതകം ലാഭിക്കാൻ സഹായിക്കുന്ന 18 മാർഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്. ഇവിടെ പറയുന്ന ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ പരമാവധി പാചകവാതകം ലാഭിക്കാൻ സാധിക്കും.

ഭക്ഷണം പാകം ചെയ്യുവാൻ വേണ്ടി സ്റ്റോവിന്റെ മുകളിൽ വെക്കുമ്പോൾ തീ കുറച്ചിടുവാൻ ശ്രദ്ധിക്കുക. ഉദാഹരണത്തിന് ചെറിയ പാത്രമാണ് ചൂടാക്കാൻ വെച്ചിട്ടുള്ളത് എങ്കിൽ പാത്രത്തിന്റെ അടിയിൽ മാത്രം തീ വരുന്ന രീതിയിൽ തീ ചുരുക്കുക. എന്ത് സാധനം പാചകം ചെയുമ്പോഴും അടച്ച് വെച്ച് പാചകം ചെയ്യുവാൻ ശ്രമിക്കുക. അടച്ച് വെച്ച് പാചകം ചെയുമ്പോൾ വളരെ വേഗത്തിൽ പാചകം ചെയ്ത് ലഭിക്കുകയും, ഇത് പാചകവാതകം ഉപയോഗിക്കുന്നതിന്റെ അളവ് കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു. മൺ പാത്രങ്ങളിൽ പാചകം ചെയ്യുന്ന സമയത്ത് മൺപാത്രം ചൂടായി കഴിഞ്ഞാൽ പിന്നീട് തീ നന്നായി കുറച്ചിടാവുന്നതാണ്. കാരണം മൺ പാത്രങ്ങളിൽ ചൂട് കൂടുതൽ നേരം നിൽക്കുന്നതാണ്.

ചപ്പാത്തി ദോശ എന്നിവ പാചകം ചെയുമ്പോൾ അവസാനത്തെ ചപ്പാത്തി വേവിക്കുന്ന സമയത്ത് തീ നിർത്താവുന്നതാണ്. ഗ്യാസ് ബർണർ ഇടക്ക് വൃത്തിയാക്കുന്നത് നല്ലതാണ്. ഗ്യാസ് ബർണറിന്റെ ഓട്ടകൾ എല്ലായ്‌പോഴും തുറന്നിരിക്കാൻ ശ്രദ്ധിക്കുക. ഏതൊരു ഭക്ഷണ സാധനവും കൂടുതൽ വേവിക്കാതെ ശ്രദ്ധിക്കുക. കാരണം കൂടുതൽ വെന്ത് കഴിഞ്ഞാൽ ഭക്ഷണത്തിന് സ്വാതും കുറയും അതോടൊപ്പം ഗ്യാസ് നന്നായി ചിലവാവുകയും ചെയ്യും. ഒരുമിച്ച് വേവിക്കാൻ പറ്റുന്ന ഭക്ഷണ സാധനങ്ങൾ ഒരുമിച്ച് തന്നെ വേവിക്കുക. ഉദാഹരണത്തിന് പഴവും പുട്ടും. ഭക്ഷണം പാചകം ചെയ്യുവാൻ നിൽക്കുന്ന സമയത്ത് ആവശ്യമായ സാധനങ്ങൾ അടുത്ത് തന്നെ വെക്കുക. ഇത് പാചകവാതകം ലാഭിക്കുകയും അതോടൊപ്പം സമയവും ലാഭിക്കും.

ആവിയിൽ വേവിക്കുന്ന ഭക്ഷണങ്ങൾ, അതായത് ഇഡലി പുട്ട് എന്നിവ വേവിക്കുമ്പോൾ വെള്ളം തിളച്ചതിന് ശേഷം തീ കുറക്കാവുന്നതാണ്. ഭക്ഷണം പാകം ചെയ്യുവാൻ ഉപയോഗിക്കുന്ന പാത്രം നന്നായി തുടച്ചതിന് ശേഷം ഉപയോഗിക്കാൻ ശ്രമിക്കുക. കടല, പരിപ്പ്, പയറ് എന്നിങ്ങനെ ഉള്ള ധാന്യങ്ങൾ കുതിർത്തതിനു ശേഷം മാത്രം പാചകം ചെയ്യുവാൻ എടുക്കുക. അല്ലാത്തപക്ഷം വളരെയധികം സമയമെടുത്ത് ആയിരിക്കും വേവുക. കുക്കറിൽ വേവിക്കാൻ പറ്റുന്ന ഭക്ഷണങ്ങൾ കുക്കറിൽ തന്നെ വേവിക്കുക. ഇത് വളരെ വേഗത്തിൽ ഭക്ഷണം പാകം ചെയ്യുവാൻ സഹായിക്കും. ഒരുപാട് സബോള വഴറ്റിയെടുക്കുവാൻ ഉള്ള പക്ഷം ഒരു 30 മിനിറ്റ് വെയിലത്ത് വെച്ചതിന് ശേഷം മാത്രം സബോള വഴറ്റുക.

ഇടയ്ക്കിടയ്ക്ക് ചായ വെച്ച് കുടിക്കുന്ന വ്യക്തികൾ ആണെങ്കിൽ ഒരു ഫ്ലാസ്കിൽ വെള്ളം ചൂടാക്കി വയ്ക്കാവുന്നതാണ്. ഇത് ഗ്യാസ് ലാഭിക്കാൻ സഹായിക്കും. ചെറിയ തോതിൽ ഭക്ഷണം പാകം ചെയ്യേണ്ട സാഹചര്യത്തിൽ ചെറിയ പാത്രം ഉപയോഗിക്കുവാൻ ശ്രമിക്കുക. പാത്രം ചൂടാവാൻ ഉള്ള സമയം ഇത് കുറക്കും. തണുത്ത് ഐസ് ആയ സാധനങ്ങൾ നന്നായി തണവ് മാറിയതിനു ശേഷം മാത്രം പാചകം ചെയ്യുക. ഒരുപാട് വെള്ളം ഒഴിച്ചു കൊണ്ട് പാചകം ചെയ്യാതിരിക്കാൻ ശ്രമിക്കുക. ഏറ്റവും ഓടിവിൽ നല്ല ഗുണമേന്മയുള്ള ഗ്യാസ് സ്റ്റൗ ഉപയോഗിക്കുക.