കൈകളുടെ ഇരുണ്ട നിറം മാറ്റി നിറം വയ്ക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ

പലരെയും അലട്ടുന്ന പ്രശ്നമാണ് വെയിലേറ്റ് കൈകൾക്ക് ഉണ്ടാവുന്ന നിറവ്യത്യാസം. ചിലരുടെ കൈകൾ സൺ ടാൻ വേറിട്ട് കാണുന്നതായി കാണാം. ഇത് മാറ്റിയെടുക്കാൻ നിങ്ങൾ പലതും ചെയ്തു നോക്കിയിട്ടുണ്ടാവും. എന്നാൽ ഒരു ഫലവും കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ടാവും. എന്നാൽ അതിന് എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.

നമുക്ക് ആദ്യത്തെ ടിപ്പ് ഒന്നു പരിചയപ്പെടാം. ആദ്യം ഒരു ചെറുനാരങ്ങ എടുത്ത് മുറിച്ച് കൈയിൽ സ്ക്രബ്ബ് ചെയ്ത് കൊടുക്കുക. ശേഷം ഒരു ബൗളിൽ ഒരു ടീസ്പൂൺ അരിപ്പൊടി എടുക്കുക. ഒരു ടീസ്പൂൺ കോഫി പൗഡറും ഇട്ട് മിക്സാക്കി അതിൽ ഒന്നര ടേബിൾസ്പൂൺ തൈര് കൂടി ചേർത്ത് മിക്സാക്കുക. പിന്നീട് കൈയ് മുഴുവൻ സ്ക്രബ്ബ് ചെയ്ത് കൊടുക്കുക. ശേഷം കഴുകുക. പിന്നെ ഒരു ബൗളിൽ ഒരു ടീസ്പൂൺ ഗോതമ്പ് പൊടി എടുത്ത് അതിൽ റോസ് വാട്ടർ എടുത്ത് ഒഴിക്കുക. മിക്സാക്കുക. ശേഷം കുറച്ച് പച്ച പാൽ ഒഴിക്കുക.

പിന്നീട് കുറച്ച് തക്കാളി ജ്യൂസ് ഒഴിച്ച് മിക്സാക്കുക. ശേഷം അത് കൈയിൽ ഇട്ട് ഡ്രൈ ആവുന്നതു വരെ 20 മിനുട്ട് വയ്ക്കുക. ഇങ്ങനെ ആഴ്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് കിട്ടും. വേറൊരു ടിപ്പ് എന്താണെന്ന് വച്ചാൽ 2 ടീസ്പൂൺ ഓട്സ് പൊടിച്ചത് ഇടുക. ശേഷം കുറച്ച് കസ്തൂരി മഞ്ഞൾ ഇട്ട് കൊടുക്കുക. ശേഷം 1 ടീസ്പൂൺ ഗ്ലിസറിനും 1 ടീസ്പൂൺ തേനും ചേർത്ത് മിക്സാക്കി എടുക്കുക. പിന്നീട് കുറച്ച് റോസ് വാട്ടർ ഒഴിച്ച് നല്ല പെയ്സ്റ്റ് രൂപത്തിലാക്കി കൈയിൽ ഇട്ട് കൊടുക്കുക. 20 മിനുട്ട് കഴിഞ്ഞ് ഡ്രൈ ആയ ശേഷം കഴുകി എടുക്കുക. ഇതും നല്ലൊരു ടിപ്പാണ്.

മറ്റൊരു ടിപ്പ് എന്താണെന്ന് വച്ചാൽ ഒരു ടീസ്പൂൺ തൈരും ഒരു ടീസ്പൂൺ കോഫി പൗഡറും ഒരു ടീസ്പ്പൂൺ കടലപ്പൊടിയും കുറച്ച് തക്കാളി നീരും ചേർത്ത് മിക്സാക്കി കൈയിൽ ഇട്ടു കൊടുക്കുക. ശേഷം 20 മിനുട്ട് കഴിഞ്ഞ് കഴുകി നോക്കൂ. ഇതും ദിവസവും ചെയ്താൽ നല്ല വ്യത്യാസം കാണാൻ സാധിക്കും.

ഇതു പോലെ വേറൊരു ടിപ്പാണ് 2 ടേബിൾ സ്പൂൺ ഉരുളക്കിഴങ്ങ് നീര് എടുത്ത് അതിൽ ഒരു ടീസ്പൂൺ കടലപ്പൊടിയും മാൾട്ടാണി മിൾട്ടിയും കൂടി ചേർത്ത് മിക്സാക്കുക. ശേഷം ആവശ്യമായ റോസ് വാട്ടർ ചേർത്ത് മിക്സാക്കുക.

പിന്നീട് ഇത് കൈയിൽ ഇട്ട് കൊടുക്കുക. ശേഷം 15 മിനുട്ടെങ്കിലും ഡ്രൈ ആവാൻ വച്ച് കഴുകി കളയുക. ശേഷം കഴുകി നോക്കു. ഇതും ആഴ്ചയിൽ ഒന്നിടവിട്ട് ചെയ്തു നോക്കു. നല്ല ഫലം കിട്ടും. ഈ ടിപ്പുകളിൽ ഏതായാലും കൈയിലായാലും കാലിനായാലും നല്ലൊരു റിസൾട്ടാണ് തരിക. ഇതിലേതെങ്കിലും ഒന്ന് ചെയ്തു നോക്കൂ. ഫലം ഉറപ്പാണ്.