വാട്സ്സാപ്പിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് തട്ടിപ്പുകാർ തട്ടിയെടുത്തുകൊണ്ട് പല കുറ്റകൃത്യങ്ങളും ചെയ്തേക്കാം.

വളരെ എളുപ്പത്തിൽ പല കാര്യങ്ങളും ഷെയർ ചെയ്യാൻ സാധിക്കുന്ന ഒരു ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. എന്നാൽ നമ്മൾ കാണിക്കുന്ന എടുത്തുചാട്ടം മൂലം നമ്മുടെ വാട്സാപ്പ് അക്കൗണ്ടിൽ നിന്ന് നമ്മളെ പുറത്താക്കി നമ്മുടെ വാട്സാപ്പ് അക്കൗണ്ട് തട്ടിപ്പുകാർ കൊണ്ടുപോകാം. വാട്സാപ്പ് അക്കൗണ്ടുകൾ തട്ടിയെടുക്കുന്നത് കൂടുതലായിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ തട്ടിപ്പുകാരിൽ നിന്ന് എങ്ങനെ നമ്മുടെ വാട്സ്സാപ്പ് അക്കൗണ്ട് സുരക്ഷിതമാക്കാം എന്നാണ് ഇവിടെ പറയുന്നത്.

നിരവധി വ്യക്തികളുടെ വാട്ട്സാപ്പ് അക്കൗണ്ട് തട്ടിയെടുക്കുന്നത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. അക്കൗണ്ടുകളിലേക്ക് നിയമവിരുദ്ധമായി പ്രവേശനം നേടുന്നതിന് ഓടിപി തന്ത്രങ്ങൾ ഉപയോഗിക്കുന്നതാണ് തട്ടിപ്പുകാരുടെ പുതിയ രീതി. വാട്സാപ്പിലെ നിങ്ങളുടെ സംഭാഷണങ്ങളിൽ നിന്ന് നിങ്ങളുടെ പ്രധാനപ്പെട്ട ഡാറ്റകൾ ഇത്തരത്തിൽ തട്ടിപ്പുകാർക്ക് നേടാൻ സാധിക്കും. അതിനാലാണ് നിങ്ങളുടെ സൂക്ഷ്മ ഡാറ്റകൾ തട്ടിയെടുക്കുന്നതിനായി വാട്സ്സാപ് ഉന്നമിടുന്നത്.

നിങ്ങൾക്ക് അറിയാത്ത ഒരു നമ്പറിൽ നിന്ന് തട്ടിപ്പുകാർ ഒരു സന്ദേശം അയക്കും. തുടർന്ന് തട്ടിപ്പുകാർ നിങ്ങളോട് ഒരു ഒടിപി ആവശ്യപ്പെടും. അത് നിങ്ങളുടെ നമ്പറിലേക്ക് തെറ്റായി അയച്ചതായിട്ടാവും തട്ടിപ്പ് സംഘം അവകാശപ്പെടുക. ഇത്തരം സന്ദേശങ്ങൾ അയക്കുമ്പോൾ യാതൊരു കാരണവശാലും നിങ്ങൾ കൂടുതൽ സംഭാഷണത്തിൽ ഏർപ്പെടരുത്. അതായത് നിങ്ങളുടെ വാട്സ്സാപ്പ് നമ്പറിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്ന നമ്പറിലേക്ക് ലഭിച്ച ഓടിപി യാതൊരു കാരണവശാലും അയക്കരുത്.

അബദ്ധത്തിൽ നിങ്ങളുടെ ഓടിപി കോഡ് തട്ടിപ്പുകാർക്ക് കൊടുക്കുകയാണെങ്കിൽ ആദ്യം അവർ നിങ്ങളെ നിങ്ങളുടെ വാട്സ്സാപ്പ് അക്കൗണ്ടിൽ നിന്ന് പുറത്താക്കും. തുടർന്ന് നിങ്ങളുടെ അക്കൗണ്ട് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. ഇത് ഉപയോഗിച്ചു കൊണ്ട് നിങ്ങളുടെ സംഭാഷണങ്ങൾ എന്നിവ എല്ലാം അവർക്ക് കാണാൻ സാധിക്കും. മാത്രമല്ല നിങ്ങളുടെ അക്കൗണ്ട് ഉപയോഗിച്ചുകൊണ്ട് പല തട്ടിപ്പുകളും ഇവർ നടത്തുന്നതായിരിക്കും.

വാട്സാപ്പ് തുറന്നതിനു ശേഷം മുകളിൽ വലതുവശത്തുള്ള 3 കുത്തിൽ ക്ലിക്ക് ചെയ്ത് സെറ്റിംഗ്സിൽ നിന്ന് അക്കൗണ്ട് തുറക്കുക. അതിൽ കാണുന്ന 2 സ്റ്റെപ് വെരിഫിക്കേഷൻ ഓണാക്കി ഇടുക. 2 സ്റ്റെപ് വെരിഫിക്കേഷൻ ഓണാക്കി ഇട്ടുകഴിഞ്ഞാൽ നിങ്ങളുടെ വാട്സ്സാപ് അക്കൗണ്ട് സുരക്ഷിതമായിരിക്കും. ഇക്കാര്യങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും പറഞ്ഞു നൽകുക. നാളത്തെ തട്ടിപ്പുകാരുടെ കയ്യിൽ പെടാതെ ഇരിക്കുക.