“സിനിമയിൽ മികച്ച വേഷങ്ങൾ ലഭിക്കാൻ കാരണം സന്തോഷ്‌ പണ്ഡിറ്റ്!!” രസകരമായ അനുഭവം പങ്കുവെച്ചുകൊണ്ട് ഗ്രേസ് ആന്റണി.

ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ ഒരു യുവതാരമാണ് ഗ്രേസ് ആന്റണി.
ഒരുപാട് മികച്ച കഥാപാത്രങ്ങളാണ് താരം താൻ അഭിനയിച്ച ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്.

പുതുതായി റിലീസ് ആയ കനകം കാമിനി കലഹം എന്ന ചിത്രത്തിലെ ഗ്രേസ് അവതരിപ്പിച്ച വേഷം ഏറെ പ്രശംസ നേടിയിരുന്നു. ഉർവശിക്ക് ശേഷം മലയാളത്തിൽ ഏറ്റവും നന്നായി കോമഡി കൈകാര്യം ചെയ്യാൻ കഴിവുള്ള നടി എന്ന പേരിൽ ഒരുപാട് സിനിമാ നിരൂപകരും, ഫിലിം സെലിബ്രിറ്റീസും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും അഭിനന്ദനങ്ങളും, പ്രശംസയും രേഖപ്പെടുത്തിയിരുന്നു.

ഇപ്പോൾ തനിക്ക് സിനിമയിൽ  അവസാനം ലഭിക്കാനുണ്ടായ ഒരു രസകരമായ സംഭവത്തെ കുറിച്ച് ഗ്രേസ് ആന്റണി പറഞ്ഞ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ്‌സിലൂടെയായിരുന്നു ഗ്രേസ് ആദ്യമായി  മലയാള സിനിമയിലേക്ക് കടന്നുവന്നത്.

ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി മാറുകയും ചെയ്തു. ഇതിൽ ഗ്രേസ് അവതരിപ്പിച്ച കഥാപാത്രം റാഗിങ്ന്റെ ഇടയിൽ പാട്ടുപാടുന്ന സീൻ സോഷ്യൽ മീഡിയയിൽ ഒരുപാട് വൈറലായിരുന്നു.

അതിലൂടെ ആദ്യ ചിത്രം കൊണ്ടുതന്നെ വലിയ രീതിയിലുള്ള പ്രേക്ഷക ശ്രദ്ധ നേടാൻ ഗ്രേസിന് കഴിഞ്ഞു. ഈ സീനിൽ സന്തോഷ് പണ്ഡിറ്റിന്റെ രാത്രി ശുഭരാത്രി എന്ന ഗാനമായിരുന്നു ഗ്രേസ് ആലപിച്ചത്. എന്നാൽ ശരിക്കും ഹരിമുരളീരവം പാടാനായിരുന്നു സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നത്.

എന്നാൽ ഈ ഗാനം പാടണമെന്ന് തോന്നിയപ്പോൾ ഡയറക്ടറോട് ആവശ്യപെടുകയായിരുന്നു. ഒരു പക്ഷെ ആ പാട്ട് പാടിയത് കൊണ്ടാവാം തന്നെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതെന്നും, പിന്നീട് സിനിമയിൽ മികച്ച വേഷങ്ങൾ ലഭിക്കാൻ കാരണമായത് എന്നുമാണ് ഗ്രേസ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഹാപ്പി വെഡ്ഡിങ്‌സിന് ശേഷം കുംബളങ്ങി നൈറ്റ്‌സിലെ മികച്ച പ്രകടനത്തിലൂടെ നിരവധി മികച്ച വേഷങ്ങളാണ് താരത്തിന് ലഭിച്ചത്.

“സിനിമയിൽ മികച്ച വേഷങ്ങൾ ലഭിക്കാൻ കാരണം സന്തോഷ്‌ പണ്ഡിറ്റ്!!” രസകരമായ അനുഭവം പങ്കുവെച്ചുകൊണ്ട് ഗ്രേസ് ആന്റണി.