കേരളത്തിലെ വിദ്യാർത്ഥികൾക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യം കേൾക്കാം. ഇനി മുതൽ സ്കൂളുകൾ തുറന്നാൽ പോലും വിദ്യാർത്ഥികൾക്ക് സ്കൂളുകളിലേക്ക് ബാഗ് കൊണ്ട് പോകേണ്ട ആവശ്യം ഇല്ല.
കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നത്. ഒരു അധ്യയന വർഷത്തിലെ മൂന്നിലൊന്ന് ദിവസങ്ങളിൽ വിദ്യാർത്ഥികൾ സ്കൂളുകളിൽ പോകുമ്പോൾ ബാഗ് കൊണ്ടു പോകേണ്ട ആവശ്യമില്ല.
ഉദാഹരണത്തിന്, ഒരു മാസത്തിലെ മൂന്നിലൊരു ഭാഗം എന്ന് പറയുമ്പോൾ പത്ത് ദിവസമാണ്. ഈ പത്ത് ദിവസങ്ങളിൽ നിങ്ങൾ സ്കൂളിൽ പോകുമ്പോൾ ബാഗ് കൊണ്ട് പോകേണ്ട ആവശ്യമില്ല. കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് ഇത്തരമൊരു നിർദേശം നൽകി കഴിഞ്ഞു.
ഒന്നാം ക്ലാസ് മുതൽ പ്ലസ് 2 വരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഇത്തരമൊരു അവസരം നൽകിയിരിക്കുന്നത്. ചെറിയ പെൺകുട്ടികൾ പോലും സ്കൂളുകളിൽ പോകുമ്പോൾ വളരെ ഭാരം കൂടിയ ബാഗുകളാണ് ഇട്ടു പോകാറുള്ളത്. ഭക്ഷണം പുസ്തകം ബുക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടും. ഇതേതുടർന്ന് വിദ്യാർത്ഥികളുടെ വളർച്ചയെ ഇത് ബാധിക്കുമെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.
നിലവിൽ സ്കൂളുകൾ എല്ലാം തന്നെ കോവിഡിന്റെ പശ്ചാത്തലത്തിൽ അടഞ്ഞുകിടക്കുകയാണ്. സ്കൂളുകൾ തുറന്ന ഉടൻതന്നെ ഈ ഒരു പുതിയ നയം പ്രാബല്യത്തിൽ വരും. വരും അധ്യായന വർഷങ്ങളിൽ ഇത് പ്രതീക്ഷിക്കാവുന്നതുമാണ്.