കഴിഞ്ഞ ദിവസങ്ങളായി ഏറെ ചർച്ചയായി വിഷയമായിരുന്നു ബാലുശ്ശേരി ഹയർസെക്കൻഡറി സ്കൂളിൽ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ആർ ബിന്ദു ആണ് കോഴിക്കോട് ബാലുശ്ശേരി ഹയർസെക്കൻഡറി സ്കൂളിൽ ഇനിമുതൽ ആൺ-പെൺ വേർതിരിവില്ലാതെ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ആയിരിക്കുമെന്ന് പ്രഖ്യാപിച്ചത്.
കേരളത്തിൽ തന്നെ ആദ്യമായി ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുന്ന ഹയർസെക്കൻഡറി സ്കൂലാണ് ബാലുശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂൾ. തീരുമാനത്തോട് സ്കൂൾ വിദ്യാർത്ഥികളും, അധ്യാപകരും എല്ലാം പരിപൂർണ്ണ പിന്തുണയായിരുന്നു പ്രഖ്യാപിച്ചത്.
മുമ്പത്തെ യൂണിഫോം ആയിരുന്ന ചുരിദാറും, ഓവർകോട്ടും ഉപേക്ഷിച്ച ഇപ്പോൾ പാൻസും ഷർട്ടും ഇട്ടാണ് മിക്ക വിദ്യാർഥികളും സ്കൂളിലേക്ക് എത്തുന്നത്. മുൻ യൂണിഫോമുകളേക്കാൾ പാന്റും, ഷർട്ടുമാണ് തങ്ങൾക്ക് കൂടുതൽ സൗകര്യം എന്നാണ് വിദ്യാർത്ഥികളുടെയും അഭിപ്രായം.
പുതിയ പ്ലസ് വൺ ബാച്ചിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് ഈ പുതിയ യൂണിഫോം നടപ്പിലാക്കുന്നത്. എന്നാൽ ഈ മാറ്റത്തെ അംഗീകരിക്കാൻ തയ്യാറാകാതെ പ്രാദേശിക വിദ്യാർത്ഥി സംഘടനയായ MSF സ്കൂളിലേക്ക് പ്രതിഷേധ റാലികൾ സംഘടിപ്പിക്കുന്നത് ഇപ്പോൾ ഏറെ വിവാദമായിരിക്കുകയാണ്.
വസ്ത്ര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഈ പുതിയ തീരുമാനം എന്നാണ് ഇവരുടെ വാദം. പുതിയ യൂണിഫോം അണിഞ്ഞുകൊണ്ട് ചില കുട്ടികൾ സ്കൂളിൽ എത്തിയപ്പോൾ വൻ പ്രതിഷേധവുമായി MSF പ്രവർത്തകർ രംഗത്തെത്തിയിരുന്നു.
എന്നാൽ കുട്ടികളുടെ രക്ഷിതാക്കളുമായി ആലോചിച്ച് എടുത്ത തീരുമാനം ആണിതെന്നും, രക്ഷിതാക്കൾക്കും, വിദ്യാർഥികൾക്കും ഇല്ലാത്ത ആശങ്ക എന്തിനാണ് പ്രതിഷേധക്കാർക്ക് എന്നാണ് സ്കൂൾ അധികൃതർ ചോദിക്കുന്നത്. ഫുൾകൈ യൂണിഫോം വേണ്ടവർക്ക് അങ്ങനെയും, ഓവർ കോട്ട് വേണ്ടവർക്ക് അതിനുള്ള അനുമതിയും സ്കൂളധികൃതർ നൽകിയിട്ടുണ്ട്.
കൂടാതെ മതപരമായിട്ടുള്ള വേഷങ്ങളും വിദ്യാർഥികൾക്ക് ഉപയോഗിക്കാൻ അനുവാദമുണ്ട് എന്നിരിക്കെ ഇത്തരത്തിലുള്ള വിവാദങ്ങൾ ആവശ്യമില്ലാത്തതാണ് എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. കൂടാതെ ചുരിദാർ ധരിക്കുന്ന നേക്കാൾ കൂടുതൽ എളുപ്പം ഷർട്ടും പാൻറും ധരിക്കാൻ ആണെന്നാണ് വിദ്യാർത്ഥികളുടെയും അഭിപ്രായം. സാമൂഹ്യ മാധ്യമങ്ങളിലും മറ്റുമെല്ലാം സ്കൂളിൽ നടപ്പിലാക്കിയ ഈ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി മെസേജുകളും, പോസ്റ്റുകളുമാണ് വ്യാപകമായി ഷെയർ ചെയ്യുന്നത്.