അധീവ സുന്ദരിയായി നടി ഗായത്രി സുരേഷിന്റെ ഫോട്ടോ ഷൂട്ട് ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു

അദിതി രവി, അനുശ്രീ, പ്രിയ വാര്യർ എന്നിവരുൾപ്പെടെ നിരവധി നടിമാർ വ്യത്യസ്ത ഫോട്ടോഷൂട്ടുകളുമായി സോഷ്യൽ മീഡിയകളിൽ സജീവമാണ്.

നടി ഗായത്രി സുരേഷിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു. പച്ചയും നീലയും കലർന്ന ഒരു ഗൗണിലാണ് ഏറ്റവും ഒടുവിലായി ഇറങ്ങിയ ഗായത്രിയുടെ ഫോട്ടോ ഷൂട്ടിൽ ഉള്ളത്. അധി സുന്ദരിയായാണ് ഗായത്രി സുരേഷ് ഇതിൽ പ്രത്യക്ഷപ്പെട്ടത്.

ഇതിനോടകം തന്നെ ആരാധകരുടെ വലിയ പ്രശംസയാണ് ഈ കൊച്ചു സുന്ദരി ഏറ്റു വാങ്ങിയത്. ഇതിൽ ഗായത്രി അണിഞ്ഞ മൂക്കുത്തി താരത്തിന് ഏറെ ചേരുന്നുണ്ടെന്നാണ് ആരാധകരുടെ കമെന്റുകൾ. ഇതിനു മുൻപായി മുഗൾ രാജകുമാരിയുടെ മേക്കോവർ ചെയ്ത് നടി ആരാധകരെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു.

മുഗൾ രാജകുമാരിമാരുടെ രീതിയിൽ ഗായത്രി മൂക്കുത്തിയും മോതിരവും വലിയ ആഭരണങ്ങളും ധരിച്ചായിരുന്നു ഫോട്ടോ ഷൂട്ട്. വലിയ കമ്മലുകൾ, മാല, മോതിരം, മൂക്കുത്തി എന്നിവയെല്ലാം ചേർന്നപ്പോൾ താരത്തെ ഒരു രാജകുമാരിയായി തന്നെ തോന്നിച്ചിരുന്നു. പച്ച, ക്രീം കോമ്പിനേഷനിൽ ഗായത്രി സുരേഷ് ഇതിൽ ലെഹെങ്കയാണ് അണിഞ്ഞിരുന്നത്.

താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടി അഞ്ജു, അദിതി രവി, എന്നിവരടക്കം ഒട്ടേറെ സഹ താരങ്ങളും സിനിമ പ്രവർത്തകരുമാണ് നടിക്ക് പ്രശംസയുമായി എത്തിയത്. ഇതുകൂടാതെ, താരത്തിന് മറ്റൊരു ഫോട്ടോ ഷൂട്ടും ഇപ്പോൾ വൈറലാണ്. ചുവന്ന സാരിയും വട്ടത്തിലുള്ള ചുവപ്പു പൊട്ടും ആയിരുന്നു ഇതിലെ കോസ്റ്റും.

എല്ലാ വേഷങ്ങളിലും തരാം ആധി സുന്ദരിയാണെന്നാണ് ഗായത്രി ആരാധകരുടെ കമെന്റുകൾ.

Photo Courtesy: Ajeesh Pream (AP)