നവംബർ മുതൽ ഗ്യാസ് സിലണ്ടർ ലഭിക്കില്ല ഇങ്ങനെയുള്ളവർക്ക്.. പാചകവാതക സബ്‌സിഡി. അറിയേണ്ട കാര്യങ്ങൾ

നമ്മുടെ എല്ലാവരുടെയും വീടുകളിൽ പാചകത്തിനായി മിക്കവരും ഉപയോഗിക്കുന്നതാണ് എൽ പി ജി ഗ്യാസ് സിലിണ്ടറുകൾ. വിറകിന്റെ ലഭ്യതക്കുറവ് കൊണ്ടും ഇന്ധനക്ഷമത കൂടുതലുള്ളതു കൊണ്ടും  എളുപ്പത്തിൽ പാകം ചെയ്യാൻ സാധിക്കുന്നതിനാലും എല്ലാവരുടെയും വീടുകളിൽ എൽപിജി ഗ്യാസ് ആണ് കൂടുതലായി ഉപയോഗിച്ച് കാണുന്നത്. പാചക വാതകം ഒരു ആവശ്യ വസ്തു ആയതിനാൽ പാചക വാതക സിലിണ്ടറുകൾക്ക് സർക്കാരുകൾ സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ട്.

മുൻകൂട്ടി ബുക്ക് ചെയ്ത ഗ്യാസ് സിലിണ്ടറുകൾ വീടുകളിൽ എത്തുമ്പോൾ ഉപയോഗിച്ചു കാലിയായ പഴയ പാചക വാതക സിലിണ്ടറുകൾ മാറ്റിയെടുക്കുകയും ഗ്യാസ് നിറച്ച പുതിയ സിലിണ്ടർ കൈപ്പറ്റുകയും ചെയ്യുക എന്നതാണ് ഇതിന്റെ രീതി. വീടുകളിലേക്ക് പാചക വാതക സിലിണ്ടറുകൾ  എത്തുമ്പോൾ ഇതിന്റെ മുഴുവൻ തുക അടക്കേണ്ടതുണ്ട്. എങ്കിലും സബ്സിഡി പ്രഖ്യാപിച്ച തുക പാചക വാതക കണക്ഷൻ ആരുടെ പേരിലാണോ എടുത്തിരിക്കുന്നത്, അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ്  ആവുകയും ചെയ്യും. 

ഗ്യാസ് കണക്ഷൻ എടുക്കുമ്പോൾ മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും നൽകേണ്ടതുണ്ട്. എണ്ണക്കമ്പനികളുടെ പുതിയ തീരുമാനമനുസരിച്ച് മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും പുതുക്കാത്തവർക്ക് ഇനി വരും ദിവസങ്ങളിൽ പാചക വാതക വിതരണത്തിന് ബുദ്ധിമുട്ട് നേരിടേണ്ടിവരും.  നവംബർ ഒന്നുമുതൽ നിലവിൽ വരുന്ന എണ്ണക്കമ്പനികളുടെ തീരുമാനത്തിൽ പറഞ്ഞതനുസരിച്ച്ഗ്യാസ് സിലിണ്ടറുകൾ വീടുകളിൽ വിതരണത്തിനായി എത്തുമ്പോൾ ഒറ്റത്തവണ പാസ്‌വേഡ് (ഒ. ടി. പി.) സംവിധാനം നിലവിൽ വരുത്തണം.

ഗ്യാസ് സിലണ്ടർ മോഷണം തടയുന്നതിനും കൂടിയ വിലയ്ക്ക് സിലിണ്ടറുകൾ മറിച്ച് വിൽക്കുന്നത് തടയുന്നതിനും യഥാർത്ഥ ഉടമകളെ തിരിച്ചറിയുന്നതിനും വേണ്ടിയാണ് ഒ.ടി.പി സംവിധാനം നിലവിൽ കൊണ്ടുവരുന്നതെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു. ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്ന സമയത്ത് ഉപഭോക്താവിന് ഒരു ഒ.ടി.പി രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ സന്ദേശമായി ലഭിക്കും. ഈ ഒ.ടി. പി, ഗ്യാസ് വിതരണം ചെയ്യുന്ന സമയത്ത് കാണിച്ചെങ്കിൽ മാത്രമേ നമുക്ക് ഗ്യാസ് സിലിണ്ടർ  ലഭിക്കുകയുള്ളൂ.

പ്രാരംഭഘട്ടം എന്ന നിലയിൽ ഇന്ത്യയിലെ 100 സ്മാർട്ട്‌ സിറ്റികൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഒ.ടി.പി സംവിധാനം ഏർപ്പെടുത്താൻ പോകുന്നത്. വരുംകാലങ്ങളിൽ ഈ സംവിധാനം ഇന്ത്യയിലെ ബാക്കി സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും എന്നാണ് എണ്ണക്കമ്പനികൾ അറിയിച്ചിരിക്കുന്നത്. ഗ്യാസ് കണക്ഷൻ രജിസ്റ്റർ ചെയ്ത സമയത്ത് കൃത്യമായ ഫോൺ നമ്പറും അഡ്രസ്സും വിവരങ്ങളും നൽകിയിട്ടില്ലെങ്കിൽ തുടർന്നു വരുന്ന കാലങ്ങളിൽ ഇത്തരം ഒരു സംവിധാനം ഏർപ്പെടുത്തുമ്പോൾ ഇത്തരക്കാർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത് കൂടാതെ ഗ്യാസ് സിലിണ്ടറുകൾക്ക് സർക്കാർ പ്രഖ്യാപിച്ച സബ്സിഡി കുറച്ച് ഏറെ നാളായി മുടങ്ങിക്കിടക്കുകയായിരുന്നു. ആർക്കും സബ്സിഡികൾ അവരവരുടെ ബാങ്കിലേക്ക് എത്തിയിട്ടുണ്ടാകില്ല. എണ്ണ ക്രൂഡോയിൽ എന്നിവയുടെ വിലയ്ക്ക് അന്താരാഷ്ട്ര മാർക്കറ്റിൽ വന്ന ഇടിവാണ് ഗ്യാസ് സിലിണ്ടറിന് സർക്കാർ പ്രഖ്യാപിച്ച സബ്സീഡി ലഭിക്കാതെ പോയത്. എന്നാൽ ഈ ഒക്ടോബർ മാസം മുതൽ ഈ സബ്സിഡി തുക നിങ്ങളുടെ അക്കൗണ്ട് നമ്പറുകളിലേക്ക് എത്തി തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.