ഇനി വാട്സ്ആപ്പ് വഴി ഗ്യാസ് ബുക്ക് ചെയ്യാം!! ഈ കാര്യം അറിഞ്ഞിരിക്കുക

ഇന്ന് നമ്മൾ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകൾ ആയിരിക്കും. അതുപോലെ തന്നെ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാത്തവർ വളരെ വിരളമായിരിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് മുൻപരിചയമില്ലാത്ത ആളുകൾക്ക് വരെ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്ന കഴിയും എന്നത് കൊണ്ടാണ് വാട്സ്ആപ്പിന് ഇത്രയും അധികം സ്വീകാര്യത ജനങ്ങൾക്കിടയിൽ ഉണ്ടായത്.

അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ ഒന്നാണ് വാട്സ്ആപ്പ്.  ആളുകൾക്ക് മെസ്സേജ് അയക്കുക മാത്രമല്ല, വാട്സാപ്പിലൂടെ നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന മറ്റ് നിരവധി കാര്യങ്ങളും നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.

വാട്സ്ആപ്പ് ഉപയോഗിച്ചു കൊണ്ട് വീടുകളിലെ ഗ്യാസ് സിലിണ്ടറുകൾ വളരെ എളുപ്പത്തിൽ ബുക്ക് ചെയ്യാൻ ഇപ്പോൾ സാധിക്കുന്നതാണ്. ഒരുപാട് ആളുകൾക്ക് ഉപകാരപ്രദമാകുന്ന ഈ കാര്യം എങ്ങനെയാണ് ചെയ്യുക എന്ന് നമുക്ക് പരിശോധിക്കാം. Indiane ഗ്യാസ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ആണ് വാട്സാപ്പ് വഴി മെസ്സേജ് അയച്ചുകൊണ്ട് ഗ്യാസ് ബുക്ക് ചെയ്യാൻ സാധിക്കുക.

ഗ്യാസ് ബുക്ക് ചെയ്യുന്നതിന് വേണ്ടി ആദ്യം തന്നെ 7588888824 എന്ന ബുക്കിംഗ് രജിസ്റ്റർ നമ്പർ നിങ്ങളുടെ മൊബൈലിൽ സേവ് ചെയ്യേണ്ടതാണ്. അതിനുശേഷം വാട്സപ്പിൽ ഈ നമ്പർ എടുത്തതിനുശേഷം ഇതിലേക്ക് REFILL എന്ന് ടൈപ്പ് ചെയ്യ്ത് അയക്കുക.

നിങ്ങളുടെ ഗ്യാസ് കണക്ഷൻ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നും വേണം ഇതിലേക്ക് വാട്സാപ്പ് വഴി മെസ്സേജ് അയക്കാൻ. മെസ്സേജ് അയച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഗ്യാസ് കണക്ഷൻ ഉറപ്പിച്ചു എന്ന മെസ്സേജ് തിരികെ ലഭിക്കുന്നതായിരിക്കും.

ഇങ്ങനെ വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഗ്യാസ് ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ് ഈ ഒരു സൗകര്യം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. ഉപകാരപ്രദമായ ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്യുക.

ഇനി വാട്സപ്പ് വഴി ഗ്യാസ് ബുക്ക് ചെയ്യാം!! ഈ കാര്യം അറിഞ്ഞിരിക്കുക