പണമിടപാടുകൾ നടത്തുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒരു വ്യക്തിയിൽ നിന്നും മറ്റൊരാൾ രണ്ട് ലക്ഷം രൂപയോ അതിനു മുകളിലോ കൈ പറ്റിയാൽ കാത്തിരിക്കുന്നത് ആദായ നിയമപ്രകാരമുള്ള പിഴയാണ്. ഒരു ഇടപാടിന്റെ പേരിൽ ഒന്നോ അതിലധികമോ തവണയായി ഒരു ദിവസം രണ്ട് ലക്ഷം അല്ലെങ്കിൽ അതിലധികമോ തുക പണമായി കൈപ്പറ്റിയാലാണ് ആദായ നികുതി സെക്ഷൻ 269 എസ്ഡി പ്രകാരം പിഴ അടക്കേണ്ടി വരുക.
നികുതിവെട്ടിച്ച് ഉള്ള പണമിടപാടുകളും അതിനോടൊപ്പം കള്ളപ്പണവും തടയുകയാണ് ഇതിലൂടെ ആദായ നികുതി വകുപ്പ് ലക്ഷ്യമിടുന്നത്. രണ്ട് ലക്ഷം രൂപ മുതൽ ഉള്ള തുക അക്കൗണ്ട് പേയ് ചെക്കായോ, ബാങ്ക് ഡ്രാഫ്റ്റ് ആയോ, ഇലക്ട്രോണിക് ക്ലീയറിങ് സിസ്റ്റം വഴിയോ കൈമാറാനാണ് നിയമം അനുശാസിക്കുന്നത്.
ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ, റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്, നാഷണൽ ഇലക്ട്രോണിക്സ് ഫണ്ട് ട്രാൻസ്ഫർ, എന്നീ മാർഗങ്ങളാണ് ഈസിഎസിൽ ഉൾപ്പെടുന്നത്. രണ്ട് ലക്ഷം രൂപയോ അതിലധികമോ പണമായി കൈമാറിയതിന് പിടിക്കപ്പെട്ടാൽ സെക്ഷൻ 271 ബിഎ പ്രകാരം ആതുക മുഴുവനായി പിഴയായി അടക്കേണ്ടി വരും.
അതേസമയം കൈമാറുന്നതിന് തൃപ്തികരമായ കാരണം ബോധ്യപ്പെടുത്തുവാൻ ആയിട്ടുള്ള രേഖകൾ നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ പിഴയിൽ നിന്ന് ഒഴിവാക്കാനാകും. സർക്കാരുകൾ, ബാങ്കിംഗ് സ്ഥാപനങ്ങൾ, പോസ്റ്റോഫീസ് സേവിങ്സ് ബാങ്ക്, സഹകരണ ബാങ്ക് എന്നിവയ്ക്ക് ആദായനികുതി വകുപ്പിലെ സെക്ഷൻ 269 എസ്ഡി പ്രകാരം കുഴപ്പമില്ല. ഇവൈക്കി രണ്ട് ലക്ഷമോ അതിലധികമോ പണം ഇടപാട് നടത്താവുന്നതാണ്.