അടുക്കളയിലെ ഈച്ച ശല്യം അകറ്റാം; ഈ മാർഗം പരീക്ഷിച്ചുനോക്കൂ.

ഒരു വീട്ടിലെ അടുക്കള വൃത്തിയായി സൂക്ഷിക്കുക എന്നതുകൊണ്ട് ആ വീട്ടിലെ അംഗങ്ങളുടെ ആരോഗ്യം തന്നെയായിരിക്കും കാത്തുസൂക്ഷിക്കുന്നത്. വൃത്തിഹീനമായ അടുക്കളയിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതിലൂടെ ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതുകൊണ്ടുതന്നെ എല്ലാവരും അടുക്കള വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. എന്നാൽ പലരുടെയും വീടുകളിലെ അടുക്കളയിൽ പൊതുവായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് അടുക്കളയിൽ സൂക്ഷിക്കുന്ന പഴങ്ങളിലും, കഴുകി വെച്ചിരിക്കുന്ന പാത്രങ്ങളിലും, നനവുള്ള സ്ഥലത്തുമെല്ലാം വന്നിരിക്കുന്ന കുഴിയീച്ച, കണ്ണീച്ച അല്ലെങ്കിൽ പഴയീച്ച എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന ചെറിയതരം ഇച്ചകൾ.

ഇത്തരത്തിലുള്ള ഈച്ചകൾ അടുക്കളയിൽ പാകം ചെയ്യുന്ന ഭക്ഷണങ്ങളിലും മറ്റും വന്നിരിക്കാനുള്ള സാധ്യതയേറെയാണ്. ഇങ്ങനെ ഈച്ച വന്നിരിക്കുന്ന ഭക്ഷണം കഴിക്കുന്നത് നമുക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങളും മറ്റും  ഉണ്ടാകാൻ കാരണമാവും. എങ്ങനെയാണ് വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് ഈ ഈച്ച ശല്യം ഒഴിവാക്കാം എന്ന് നമുക്കിവിടെ ചർച്ച ചെയ്യാം.

ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് പാൽ ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഇതിലേക്ക് കുറച്ച് പഞ്ചസാരയും കുറച്ച് കുരുമുളക് പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. പഞ്ചസാരയും, കുരുമുളകുപൊടിയും പാലിൽ നന്നായി മിക്സ് ചെയ്ത ശേഷം ഇത് ഒരു പത്ത് മിനിറ്റ് നേരം അടുപ്പിൽവച്ച് ചെറുതീയിൽ നന്നായി ചൂടാക്കി എടുക്കുക.

അതിനുശേഷം ഇത് കുറച്ചു നേരം തണുപ്പിക്കാൻ മാറ്റിവയ്ക്കുക. നന്നായി തണുത്തതിനുശേഷം ഈ മിശ്രിതം ഒരു പാത്രത്തിൽ ഒഴിച്ച് എവിടെയാണ് ഈച്ചകൾ കൂടുതലായി കാണുന്നത് ആ സ്ഥലത്ത് കൊണ്ടുവെക്കുക.

ഈ മിശ്രിതത്തിലേക്ക് ഈച്ചകൾ ആകർഷിക്കപ്പെടുകയും, എന്നാൽ എന്നാൽ ഇതിൽ അകപ്പെടുന്ന ഈച്ചകൾക്ക് പുറത്തേക്ക് പറന്ന് പോകാൻ പറ്റാതെ അവിടെ കിടന്ന് തന്നെ ചത്ത് പോകുന്നതായിരിക്കും. നിങ്ങളുടെ വീട്ടിലും ഇതുപോലെ ഈച്ച ശല്യം ഉണ്ടെങ്കിൽ ഈ ഒരു മാർഗം പരീക്ഷിച്ച് നോക്കുക. തീർച്ചയായും നല്ല ഫലം ലഭിക്കുന്നതായിരിക്കും.