ജയിലിൽ ജനിച്ച് ജുവനൈൽ ഹോമിൽ വളർന്ന അപ്പു ഇനി കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക്!! അറിഞ്ഞിരിക്കുക അപ്പുവിനെ അതിശയിപ്പിക്കുന്ന ജീവിതകഥ.

ജീവിതത്തിലെ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും ആത്മവിശ്വാസത്തോടെ തരണം ചെയ്ത് വലിയ വിജയങ്ങൾ കൈവരിച്ച വ്യക്തികളുടെ ജീവിത കഥകൾ എന്നും ഒരുപാട് ആളുകൾക്ക് അവരുടെ മുന്നോട്ടുള്ള ജീവിതയാത്രക്ക് പ്രചോദനമാകുന്ന ഒന്നുതന്നെയാണ്. അത്തരത്തിൽ ഒരു കഥയാണ് അപ്പുവിന്റേത്.

ജുവനൈൽ ഹോമിൽ ജനിച്ചുവളർന്ന
അപ്പു ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് വേണ്ടി കളിക്കാൻ ഒരുങ്ങുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 19 ടീമിലേക്കാണ് അപ്പുവിന് സെലക്ഷൻ ലഭിച്ചിരിക്കുന്നത്. അപ്പുവിന്റെ ജീവിത കഥ നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നുതന്നെയാണ്.

അപ്പു ജനിച്ചതും വളർന്നതുമെല്ലാം ജയിലിലായിരുന്നു. ഗർഭിണിയായ സമയത്ത് ചെയ്ത തെറ്റിന് ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്ന ആളായിരുന്നു അപ്പുവിന്റെ അമ്മ.  ശിക്ഷാ കാലാവധി തീരുന്നതിന് മുമ്പ് തന്നെ ജയിലിൽ വെച്ചാണ് അപ്പുവിന് ജന്മം നൽകിയത്.

പിന്നീട് അഞ്ചുവയസ്സുവരെ അപ്പു അമ്മയോടൊപ്പം ജയിലിൽ തന്നെയായിരുന്നു കഴിഞ്ഞത്. അഞ്ചു വയസ്സായപ്പോൾ അപ്പുവിനെ ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്തു. ശിക്ഷാ കാലയളവ് തീരുന്നതുവരെ ജയിലിൽനിന്നും അപ്പുവിനെ കാണാൻ വേണ്ടി ഇടക്കിടക്ക് അമ്മ വരാറുണ്ടായിരുന്നു.

എന്നാൽ ശിക്ഷയുടെ കാലാവധി കഴിഞ്ഞു പുറത്തിറങ്ങിയ ഇവർ അപ്പുവിനെ ഉപേക്ഷിച്ച് പോവുകയായിരുന്നു. പിന്നീട് ഇവരെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ല. പിന്നീട് ജുവനൈൽ ഹോമിലെ അധികൃതർ തന്നെയായിരുന്നു അപ്പുവിന്റെ എല്ലാ കാര്യങ്ങൾക്കും ചുമതല വഹിച്ചിരുന്നത്. ചെറുപ്പത്തിൽതന്നെ ഫുട്ബോൾ കളിക്കാൻ അപ്പുവിന് ഏറെ താല്പര്യമായിരുന്നു.

അപ്പുവിനെ ഫുട്ബോൾ കളിക്കാനുള്ള കഴിവ് കണ്ടെത്തിയതും, അതിനെ വളർത്തിയെടുത്തതുമെല്ലാം ഇവിടുത്തെ അധികൃതർ തന്നെയായിരുന്നു. പന്ത്രണ്ടു വയസ്സായപ്പോൾ അപ്പുവിനെ തൃശ്ശൂരിലേക്ക് മാറ്റി. 2017-18 വർഷത്തിൽ തൃശ്ശൂർ സബ്ജുനിയർ ഫുട്ബോൾ ടീമിലും അപ്പു കളിച്ചിട്ടുണ്ടായിരുന്നു.

ജീവിതത്തിലെ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ നേരിട്ടുകൊണ്ടാണ് അപ്പു ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് സെലക്ഷൻ ലഭിച്ച വാർത്തയറിഞ്ഞ് കലാകായിക സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖനാണ് അപ്പുവിന് അഭിനന്ദനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.