സൗജന്യ ഭക്ഷ്യ കിറ്റ് ഇതോടെ അവസാനിക്കുകയാണ്. എല്ലാ റേഷൻ കാർഡ് ഉടമകകളും അറിഞ്ഞിരിക്കുക. കുടിശ്ശിക നിൽക്കുന്നവർ തീർച്ചയായും അറിയുക.

കോവിഡ് മഹാമാരി പടർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും സാധാരണക്കാരായ ജനങ്ങൾക്ക് വളരെയധികം ആനുകൂല്യങ്ങൾ ആണ് മുന്നോട്ടുവെച്ചത്. ബിപിഎൽ മഞ്ഞ റോസ് റേഷൻ കാർഡുടമകൾക്ക് കേന്ദ്ര സർക്കാരിന്റെ വക പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു.

സംസ്ഥാന സർക്കാരിന്റെ വകയായി റേഷൻ കാർഡിന്റെ നിറം നോക്കാതെ കോവിഡ് പശ്ചാത്തലത്തിൽ ഒരു സൗജന്യ ഭക്ഷ്യ കിറ്റ് പ്രഖ്യാപിച്ചിരുന്നു. ശേഷം ഓണക്കിറ്റും വിതരണം ചെയ്തു. എന്നാൽ കോവിഡ് അതിരൂക്ഷമായി പടരുന്നതിനാൽ സാധാരണക്കാരായ ജനങ്ങൾക്ക് നാല് മാസത്തേക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നീട്ടി നൽകുകയും ചെയ്തു.

പ്രഖ്യാപിച്ചിരുന്ന നാലുമാസത്തെ കിറ്റിൽ ഈ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് ആണ് സാധാരണക്കാരായ ജനങ്ങൾക്ക് അവസാനമായി ലഭിക്കുന്നത്. അതായത് ഡിസംബർ മാസത്തെ ക്രിസ്തുമസ് കിറ്റിനോടൊപ്പം സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിൽക്കുന്നതാണ്.

അതുകൊണ്ടുതന്നെ 2021 ജനുവരി മുതൽ കേരളത്തിലെ ജനങ്ങൾക്ക് കോവിഡ് പ്രതിസന്ധി മൂലം ഉള്ള സൗജന്യ ഭക്ഷ്യ കിറ്റ് ലഭിക്കുന്നതല്ല. നവംബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് കുടിശ്ശിക നിൽക്കുന്നവർ ഡിസംബർ മാസത്തിൽ തന്നെ അത് കൈപ്പറ്റേണ്ടതാണ്.

ഇനി വരുന്ന വർഷം ജനുവരി മാസം മുതൽ സാധാരണക്കാർക്ക് സൗജന്യ ഭക്ഷ്യ കിറ്റ് ലഭിക്കണമെങ്കിൽ സംസ്ഥാന സർക്കാർ അത് പ്രഖ്യാപിക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ വിവരം മറ്റുള്ളവരിലേക്ക് എത്തിക്കുക. കുടിശ്ശിക നിൽക്കുന്നവർ ഉടൻതന്നെ റേഷൻ കടകളിൽ ചെന്ന് കൈപ്പറ്റുക.