കിറ്റുകൾ മുടങ്ങാതെ വാങ്ങിയവർക്ക് സന്തോഷവാർത്ത. ഇനിയും കിറ്റുകൾ ലഭിക്കും. 🤗🤩

സംസ്ഥാനത്ത് ഓണത്തിന് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യ കിറ്റ് ലഭിച്ചിരുന്നതാണ്. എന്നാൽ കോവിഡ് അതിരൂക്ഷമായി പടർന്നത് കാരണവും ജനങ്ങളുടെ ജോലി നഷ്ടപ്പെട്ടത് കണക്കിലെടുത്തും ഈ സൗജന്യ ഭക്ഷ്യ കിറ്റ് നാല് മാസത്തേക്ക് നീട്ടി നൽകിയിരുന്നു. അതിന്റെ ഭാഗമായി ഡിസംബർ മാസത്തോടുകൂടി സൗജന്യ ഭക്ഷ്യ കിറ്റ് ലഭ്യമാകുന്നത് നിൽക്കുമെന്നും സർക്കാർ അറിയിച്ചിരുന്നതാണ്.

നിലവിൽ സർക്കാർ പുതിയൊരു നിലപാട് എടുത്തിരിക്കുകയാണ്. അതായത് ഡിസംബർ മാസം വരെ ജനങ്ങൾക്ക് ലഭ്യമായിരുന്ന സൗജന്യ ഭക്ഷ്യ കിറ്റ് ഏപ്രിൽ മാസം വരെ നീട്ടി നൽകുവാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കോവിഡ് പടർന്ന സാഹചര്യത്തിൽ റേഷൻ കാർഡിന്റെ നിറം നോക്കാതെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തിരുന്നതാണ്. ഇത് മൂലം ജനങ്ങൾക്ക്‌ സർക്കാരിനോട് കൂടുതൽ ബഹുമാനം ഉണ്ടാക്കുകയും ചെയ്തു.

കോവിഡ് പ്രതിസന്ധി മൂലം ജനങ്ങൾക്ക് ജോലി നഷ്ടപ്പെടുകയും ഇതുമൂലം കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്ത സമയത്ത് സർക്കാർ നൽകിയ സൗജന്യ ഭക്ഷ്യ കിറ്റ് ജനങ്ങൾക്ക് വളരെ ആശ്വാസകരമായി. ജനങ്ങളിൽ നിന്ന് മികച്ച സ്വീകാര്യത സർക്കാരിന് ലഭിച്ചതിന്റെ ഭാഗമായി സർക്കാർ ഇനിയും സൗജന്യ ഭക്ഷ്യ കിറ്റ് നൽകുമെന്നാണ് തീരുമാനം.

2021 ജനുവരി മുതൽ ഏപ്രിൽ മാസം വരെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുവാനാണ് സർക്കാർ ആലോചിക്കുന്നത്. ഡിസംബർ 24 ആം തീയതിക്ക്‌ ശേഷം ആയിരിക്കും ഇതിനെക്കുറിച്ചുള്ള അന്തിമതീരുമാനം എടുക്കുക. ഇതിന്റെ പുറമേ 100 ദിന കർമ്മ പദ്ധതി വീണ്ടും പുനരാരംഭിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.