സൗജന്യ ഭക്ഷ്യ കിറ്റ് വാങ്ങുന്നവർക്ക് ഏറെ സന്തോഷകരമായ വാർത്ത. 🤩

സംസ്ഥാന സർക്കാരിന്റെ സൗജന്യ കിറ്റ് വാങ്ങുന്നവർക്ക് സന്തോഷകരമായ വാർത്തയാണ് സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റ് പുറത്ത് ഇറക്കിയിരിക്കുന്നത്. പ്രധാനമായും രണ്ട് അറിയിപ്പുകൾ ആണ് സൗജന്യ കിറ്റുമായി ബന്ധപ്പെട്ട് ഇപ്പോൾ വന്നിരിക്കുന്നത്.

ഒക്ടോബർ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഡിസംബർ മാസം അഞ്ചാം തീയതി ശനിയാഴ്ച വരെ നീട്ടിയിരിക്കുന്നു. നേരത്തെ ഒക്ടോബർ മാസത്തെ കിറ്റ് നവംബർ 30 ന് അവസാനിക്കുമെന്ന് സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ചിരുന്നു.

എങ്കിലും ലക്ഷക്കണക്കിന് കിറ്റുകൾ വിതരണം പൂർത്തിയാക്കാൻ ഇരിക്കുന്നതിനാൽ തിയ്യതി വീണ്ടും നീട്ടി ഇരിക്കുകയാണ്. നവംബർ മാസത്തെ സൗജന്യ കിറ്റ് വിതരണവും ഡിസംബർ മാസം അഞ്ചാം തീയതി ശനിയാഴ്ച്ച വരെ നീട്ടുകയും ചെയ്തിട്ടുണ്ട്.

എല്ലാ എപിഎൽ ബിപിഎൽ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും ഉള്ള നവംബർ മാസത്തിലെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഡിസംബർ മാസത്തിലും തുടരുന്നതായിരിക്കും. ഇതുകൂടാതെ ഡിസംബർ മാസത്തിലെ 11 ഇനങ്ങൾ അടങ്ങിയ ക്രിസ്തുമസ് കിറ്റും ഈ മാസം വിതരണം ചെയ്യുന്നതായിരിക്കും.

അതിനാൽ ഒക്ടോബർ മാസത്തിലെയും നവംബർ മാസത്തിലെയും സൗജന്യ ഭക്ഷ്യ കിറ്റുകൾ ഇനിയും വാങ്ങാത്തവർ ഈ അവസരം പ്രയോജനപ്പെടുത്തുക. നിങ്ങളുടെ സൗജന്യ ഭക്ഷ്യ കിറ്റുകൾ റേഷൻ കടകളിൽ ചെന്ന് കൈപ്പറ്റാവുന്നതാണ്. റേഷൻകടകളിൽ ചെല്ലുന്നതിന് മുന്നേ നിങ്ങളുടെ റേഷൻ കടയിലെ ഫോൺ നമ്പറിലേക്ക് വിളിച്ച് നിങ്ങളുടെ സൗജന്യ ഭക്ഷ്യ കിറ്റ് ഉണ്ടോ എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം പോവുക. അതോടൊപ്പം ഈ ഒരു അറിയിപ്പ് നിങ്ങളുടെ സുഹൃത്തുക്കൾക്കും പകർന്നു നൽകുക.