കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നിരവധി ആനുകൂല്യങ്ങൾ കേരളത്തിലെ ജനങ്ങൾക്കും മറ്റു ജനങ്ങൾക്കും നൽകിയിരുന്നതാണ്. സൗജന്യ ഭക്ഷ്യ കിറ്റ് വിതരണമാണ് ഇതിൽ ഏറ്റവും ജനപ്രിയമായത്. എന്നാൽ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഡിസംബർ മാസത്തോടെ അവസാനിക്കും എന്ന വാർത്ത വന്നിരുന്നതാണ്.
എന്നാൽ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം വീണ്ടും ആരംഭിക്കുന്നതിനാണ് സംസ്ഥാന സർക്കാർ ഉന്നമിടുന്നത്. തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം അവസാനിക്കുന്നതോടുകൂടി വീണ്ടും സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുവാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.
ഇത് പ്രകാരം 2021 ജനുവരി മാസം മുതൽ ഏപ്രിൽ മാസം വരെ സൗജന്യ ഭക്ഷ്യ കിറ്റ് ലഭിക്കുന്നതാണ്. ഇതോടൊപ്പം 2021 ജനുവരി മാസം മുതൽ ക്ഷേമ പെൻഷനുകളിലൂടെ സാധാരണക്കാർക്ക് ലഭിക്കുന്ന 1400 രൂപ എന്ന പെൻഷൻ തുക 1500 രൂപ ആയിട്ടായിരിക്കും കൈകളിലേക്ക് എത്താൻ പോകുന്നത്.
അതായത് നിലവിൽ 100 രൂപയാണ് പെൻഷൻ തുകയിൽ വർധിപ്പിച്ചിരിക്കുന്നത്. ഈയൊരു സമയം കൊണ്ട് തന്നെ ക്ഷേമനിധികളിലൂടെ സാധാരണക്കാർക്ക് പെൻഷൻ ലഭിക്കുന്ന രീതിയിൽ മാറ്റം വരുത്താവുന്നതാണ്. അതായത് ബാങ്കിലൂടെ പെൻഷൻ ലഭിക്കുന്ന വ്യക്തികൾക്ക് അത് നേരിട്ട് കൈകളിലേക്ക് ലഭിക്കുന്ന രീതിയിൽ ആക്കാവുന്നതാണ്. നേരെ തിരിച്ചും മാറ്റാവുന്നതാണ്.
രാജ്യത്തെ ഏകദേശം 14 കോടിയോളം വരുന്ന ആളുകൾക്ക് കേന്ദ്ര സർക്കാരിന്റെ വകയായ പ്രധാനമന്ത്രി കിസാൻ സമ്മാന നിധി വഴിയുള്ള ആനുകൂല്യങ്ങൾ ലഭ്യമാകുന്നുണ്ട്. ഈയൊരു പദ്ധതിപ്രകാരം കർഷകർക്ക് ലഭിക്കാനിരിക്കുന്ന 2000 രൂപ ഡിസംബർ മാസത്തിലും ജനുവരി മാസത്തിലുമായി ലഭിക്കുന്നതാണ്.