സൗജന്യ കിറ്റുകൾ കൈപ്പറ്റുന്ന ആളുകൾ ഇത് ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ഈ ആനുകൂല്യം നഷ്ടപ്പെട്ടേക്കാം.

നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ ലോകമിന്ന് ഒരു പ്രതിസന്ധി ഘട്ടത്തിൽ ആണ് നിൽക്കുന്നത്. എന്നാൽ ഈ ഒരു സാഹചര്യത്തിൽ സാധാരണ ജനങ്ങളുടെ ഭക്ഷ്യ ലഭ്യതക്കുറവും സാമ്പത്തിക പ്രതിസന്ധിയും കുറയ്ക്കാനായി നിരവധി പ്രവർത്തനങ്ങൾ ഗവൺമെൻറ് അവലംബിച്ച് വരുന്നുണ്ട്. അത്തരത്തിലുള്ള ഒന്നായിരുന്നു സൗജന്യ കിറ്റുകളുടെ വിതരണം എന്നത്. 4 മാസങ്ങളിലായി നടത്താൻ തീരുമാനിച്ചിരുന്ന സൗജന്യ കിറ്റുകളുടെ വിതരണം ഇപ്പോൾ ഏപ്രിൽ വരെ നീട്ടിയിട്ടുള്ള കാര്യം എല്ലാവരും അറിഞ്ഞിട്ടുള്ളതാണ്. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മുൻഗണനാ അടിസ്ഥാനത്തിൽ ആണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ വിജയകരമായി നാലാം മാസത്തിൽ എത്തിയിരിക്കുകയാണ് സൗജന്യ കിറ്റുകളുടെ വിതരണം. എന്നാൽ പല ആളുകൾക്കും കഴിഞ്ഞ മാസങ്ങളിലെ കിറ്റ് വിതരണം സംബന്ധിച്ച് ചില പരാതികൾ ഉണ്ടായിരുന്നു. കിറ്റിൽ ഉൾപ്പെടുത്തി എന്ന് പറഞ്ഞിട്ടുള്ള പല വിഭവങ്ങളും കിട്ടിയിട്ടില്ല എന്നായിരുന്നു പരാതികൾ. മാത്രമല്ല വിഭവങ്ങളുടെ തൂക്കത്തിലും കുറവുണ്ട് എന്നും പല ആളുകളും അഭിപ്രായപ്പെടുന്നു. ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആയി എല്ലാവരും റേഷൻ കടകളിൽ നിന്ന് കിറ്റുകൾ കൈപ്പറ്റുമ്പോൾ തന്നെ കിറ്റ് തുറന്നുനോക്കി പരിശോധിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. വിഭവങ്ങൾ കുറവുണ്ടെങ്കിൽ റേഷൻ കടയിൽ വെച്ച് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പറയുകയും കുറവുള്ള വിഭവങ്ങൾ കൈപ്പറ്റാൻ ശ്രമിക്കുകയും വേണം. റേഷൻകടകളിൽ വെച്ച് കിറ്റുകൾ തുറന്നു നോക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെങ്കിൽ, വീട്ടിൽ ചെന്നതിനു ശേഷം തുറന്നുനോക്കി വിഭവങ്ങൾ കുറവാണെങ്കിൽ താലൂക്ക് സപ്ലൈ ഓഫീസർ മുമ്പാകെ പരാതി സമർപ്പിക്കാവുന്നതാണ്. തെളിവ് സഹിതം ഉള്ള പരാതികളാണ് സ്വീകരിക്കുക. കോവിഡ് കാലം മുതൽ ജനങ്ങൾക്ക് ഏറെ ആശ്വാസമായ സൗജന്യ കിറ്റ് വിതരണം എന്ന സേവനം ഉപയോഗിക്കുന്ന എല്ലാവരും ഇത്തരത്തിൽ ചെയ്യേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയാക്കപെട്ടേക്കാം. എല്ലാവർക്കും അർഹതപ്പെട്ട സൗജന്യ കിറ്റുകൾ എല്ലാ വിഭവങ്ങളോടും കൂടി തന്നെ കൈപ്പറ്റാനായി എല്ലാവരും ശ്രദ്ധിക്കുക.