ഡിസംബർ മുതൽ ഫ്രീയായി ഇന്റർനെറ്റ് ലഭിക്കും. വയനാട്ടിൽ തുടക്കം. 20 ലക്ഷം വീടുകൾക്ക് സൗജന്യം. ഏറ്റവും പുതിയ അറിയിപ്പ്

സംസ്ഥാന സർക്കാരിന്റെ വളരെ ഉപകാരപ്പെടുന്ന ഒരു പദ്ധതിയെക്കുറിച്ച് ഇന്ന് നിങ്ങളുമായി ഇവിടെ സംസാരിക്കുന്നത് . ഇത് തികച്ചും വ്യത്യസ്തമായ ഒരു പദ്ധതിയാണ്. ഇന്റർനെറ്റ് കണക്ഷനുകൾ 2020 ഡിസംബർ മുതൽ നിങ്ങളുടെ വീട്ടിലേക്ക് എത്തിക്കും. 20 ലക്ഷം കുടുബങ്ങൾക്ക്‌ ഇതു സൗജന്യമായി ലഭ്യമാക്കും എന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കെ‌എസ്‌ഇബി വൈദ്യുതി ലഭിക്കുന്നത് പോലെ സർക്കാർ നിങ്ങൾക്ക് ഇന്റർനെറ്റ് നൽകും. ഡിസംബർ മുതൽ വീടുകളിലേക്കും ഓഫീസുകളിലേക്കും സൗജന്യമായും ചെറിയ നിരക്കിലും ഈ കണക്ഷൻ ലഭിച്ചു തുടങ്ങും.

ഈ കണക്ഷനെ സവിശേഷമാക്കുന്നത് ഹൈ സ്പീഡ് കണക്ഷനാണ് എന്നതാണ്. കെ-ഫോൺ പദ്ധതിയുടെ ചില നേട്ടങ്ങളും അത് ജനങ്ങൾക്ക് നൽകുന്ന നേട്ടങ്ങളും ഇവിടെ നോക്കാം. കേരളത്തിലെ ഡിജിറ്റൽ ശൃംഖല ശക്തവും കാര്യക്ഷമവുമാക്കാൻ സർക്കാർ ആരംഭിച്ച പദ്ധതിയാണ് കെ-ഫോൺ പദ്ധതി.

ഈ പദ്ധതിക്കായി സംസ്ഥാനത്തുടനീളം ശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ് കെ‌എസ്‌ഇബി. വീടുകളിലും 30,000 ത്തോളം ഓഫീസുകളിലും അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാകുമെന്ന് കേരളാ സർക്കാർ അറിയിച്ചു.

കെ ഫോൺ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം സംസ്ഥാനത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഫ്രീയായി ഇന്റർനെറ്റ് സൗകര്യവും മറ്റുള്ളവർക്ക് താങ്ങാവുന്ന നിരക്കിലും നൽകുന്നു എന്നതാണ്. സംസ്ഥാന സർക്കാരിന്റെയും മറ്റ് സ്വകാര്യ ടെലികോം സേവന ദാതാക്കളുടെയും ബാൻഡ്‌വിഡ്ത്ത് പരിശോധിച്ചും മറ്റും അവയുടെ അപര്യാപ്തതകൾ തിരിച്ചറിഞ്ഞും അവ പരിഹരിച്ചും ഭാവിയിൽ ആവശ്യമായ ബാൻഡ്‌വിഡ്ത്ത് ക്രമീകരിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു.

കെ.എസ്.ഇ.ബിയുടെയും കെ.എസ്.ഐ.ടി.എല്ലിന്റെയും നേതൃത്വത്തിലാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ, വയനാട്ടിലെ കകൽപ്പറ്റ, മീനങ്കടി, കണിയാമ്പറ്റ എന്നിവിടങ്ങളിൽ കണക്ഷനുകൾ നൽകും. ഇതിന്റെ നിർമ്മാണം ഇപ്പോൾ പുരോഗമിക്കുന്നു. കെ‌എസ്‌ഇബിയും സംസ്ഥാന സർക്കാരും ഡിസംബറോടെ കണക്ഷൻ ലഭ്യമാക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.

ഈ പദ്ധതി നടപ്പിലാക്കുന്നതോടെ കേരളത്തിലെ വീടുകളിലും മറ്റും വൈദ്യുതി കണക്ഷൻ പോലുള്ള ഇന്റർനെറ്റ് കണക്ഷൻ ലഭിക്കും എന്നതാണ് സന്തോഷ വാർത്ത. വരും ദിവസങ്ങളിൽ, പദ്ധതിക്ക് എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് ഇത് സൗജന്യമായി ലഭിക്കുന്നത്, സൗജന്യമായി ലഭിക്കുന്നതിന് എന്ത് രേഖകൾ സമർപ്പിക്കണം എന്നിവയുടെ അപ്ഡേറ്റുകൾ ഉണ്ടാകും.