സന്തോഷ വാർത്ത! രാജ്യത്തെ 1 കോടി പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ.. !! കേന്ദ്ര സർക്കാർ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അറിയൂ.. !

നമ്മുടെ രാജ്യത്ത് ഒരുപാട് വീടുകളിൽ പാചകത്തിനായി എൽപിജി ഗ്യാസ് സിലിണ്ടറുകളെ ആശ്രയിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ സബ്സിഡിയോടുകൂടി ഇന്ത്യയിലെ ഒരുപാട് ജനങ്ങൾക്ക് പാചകവാതകം ലഭിക്കുന്നു. മുൻപ് സാധാരണക്കാരായ ജനങ്ങളുടെ വീടുകളിൽ സാധാരണ വിറകടുപ്പിൽ വിറകും ചകിരിയും മറ്റു വസ്തുക്കളും കത്തിച്ചാണ് പാചകം ചെയ്തുകൊണ്ടിരുന്നത്.

കരിയും പുകയും ശ്വാസ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുന്നതിനാൽ സ്ത്രീകളുടെ ഈ ബുദ്ധിമുട്ട് പരിഗണിച്ചും കത്തിക്കാനുള്ള വിറകിനായുള്ള അലച്ചിൽ അവസാനിപ്പിക്കാനും കേന്ദ്ര സർക്കാർ ദരിദ്രരായ ജനങ്ങൾക്ക് സൗജന്യമായി പാചകവാതക കണക്ഷൻ എടുത്തു കൊടുക്കുകയുണ്ടായി.

ഈ പദ്ധതി നിലവിൽ വന്നത് 2008 ലാണ്. ഇപ്പോൾ രാജ്യത്ത് ഏകദേശം 8 കോടി ജനങ്ങൾക്ക് ഈ പദ്ധതിയുടെ അനുകൂലമായി സൗജന്യ ഗ്യാസ് കണക്ഷൻ ലഭ്യമാകുന്നുണ്ട്. കുറച്ചുകാലമായി ഈ പദ്ധതിയുടെ നടത്തിപ്പ് താൽക്കാലികമായി മരവിച്ച അവസ്ഥയിൽ ആയിരുന്നു.

ഫെബ്രുവരി ഒന്നാം തീയതി പ്രഖ്യാപിച്ച കേന്ദ്ര ബഡ്ജറ്റ് പ്രകാരം ഇന്ത്യയിലെ ഒരു കോടി ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഉജ്ജ്വല യോജന പദ്ധതി ഉൾപ്പെടുത്തിക്കൊണ്ട് സൗജന്യ ഗ്യാസ് കണക്ഷൻ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി.

ബി പി എൽ റേഷൻ കാർഡ് ഉടമകളായ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അപേക്ഷിക്കാവുന്നതാണ്. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്നും പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഫോം ഡൗൺലോഡ് ചെയ്യാം.

ഈ ഫോം ഫിൽ ചെയ്തു അടുത്തുള്ള ഗ്യാസ് ഏജൻസിയിൽ സമർപ്പിക്കാവുന്നതാണ്. അപേക്ഷയുമായുള്ള കൂടുതൽ വിവരങ്ങൾക്ക് പ്രധാൻ മന്ത്രി ഉജ്ജ്വല യോജന പദ്ധതിയുടെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.