കേരളത്തിലെ വാഹന പ്രേമികളായ ആളുകൾക്ക് സന്തോഷം നൽകുന്ന ഒരു വാർത്ത ആയിട്ടാണ് ഇപ്പോൾ വന്നിരിക്കുന്നത്.
ലോകത്ത് ഓരോ നിമിഷങ്ങളിലും ടെക്നോളജി മേഖലകളിൽ വലിയ കുതിച്ച് ചാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് പരിസ്ഥിതി സൗഹാർദപരമായ ഗതാഗത സംവിധാനം ഒരുക്കുന്നതിന് വേണ്ടി വൈദ്യുതി വാഹനങ്ങളെ ലക്ഷ്യമിട്ട് ലോകത്ത് എല്ലായിടങ്ങളിലും അതിന് ആവശ്യമായ മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുകയാണ്.
ഈയൊരു മാറ്റത്തെ ഉൾക്കൊണ്ട് തന്നെ കേരളത്തിലെ നിരത്തുകളിലും ഒട്ടനേകം വൈദ്യുതി വാഹനങ്ങൾ ഇറക്കുന്നുണ്ട്. അത്തരം വൈദ്യുതി വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷനുകൾക്കുള്ള ചാർജിങ് സ്റ്റേഷനുകൾ പണിയുക എന്ന പ്രാരംഭഘട്ടമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ വൈദ്യുതി സ്റ്റേഷൻ പണിയുവാൻ വേണ്ടി കേരള സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത് കെഎസ്ഇബിയെയാണ്. നിലവിൽ കേരളത്തിനകത്ത് 6 വൈദ്യുതി സ്റ്റേഷനുകൾ പണി പൂർത്തീകരിച്ചിട്ടുണ്ട്.
വൈദ്യുതി കാർ ചാർജിങ് സ്റ്റേഷനിൽ നിന്ന് 2021 ഫെബ്രുവരി 6 വരെ സൗജന്യമായി ചാർജ് ചെയ്യാൻ സാധിക്കും. ഇതിനായി കേരള സംസ്ഥാനത്തെ കെഎസ്ഇബി പണി പൂർത്തീകരിച്ച 6 വൈദ്യുത ചാർജ് നിലയങ്ങൾ തുറന്നു നൽകിയിട്ടുണ്ട്. നിങ്ങളുടെ വാഹനം ഇലക്ട്രിക് വാഹനം ആണെങ്കിൽ തീർച്ചയായും ഈ കാലയളവിൽ സൗജന്യമായിബി വൈദ്യുതി വാഹനത്തിൽ നിറക്കാൻ സാധിക്കും.