സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ.

രാജ്യത്ത് കോവിഡ് അതിരൂക്ഷമായി പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ മുഖ്യമന്ത്രിയായ ശ്രീ. പിണറായി വിജയൻ കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസവാക്ക് നൽകിയിരിക്കുന്നു.

കേരളത്തിലെ ജനങ്ങൾക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകും എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. കോവിഡ് വാക്സിൻ ഉപയോഗിക്കുന്ന വ്യക്തികളിൽ നിന്നും ഒരു രൂപ പോലും വാങ്ങുകയില്ല എന്നാണ് പറഞ്ഞിരിക്കുന്നത്.

കേന്ദ്രത്തിൽനിന്ന് എത്ര ജനങ്ങൾക്കുള്ള കോവിഡ് വാക്സിൻ ലഭിക്കുമെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ലഭിക്കുന്ന വാക്സിൻ എല്ലാം തന്നെ സൗജന്യമായി നൽകുന്നതാണ്. നിലവിൽ കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുറയുകയാണ്.

ഇത് ആശ്വാസം നൽകുമെങ്കിലും കോവിഡ് മൂലമുള്ള മരണനിരക്ക് ക്രമാതീതമായി കൂടുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ടെസ്റ്റ്‌ പോസിറ്റിവിറ്റി റേറ്റ് പത്തിൽ താഴേക്കാണ് നിൽക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് മൂലം രോഗവ്യാപനം കൂടിയില്ലെങ്കിൽ ഈ ഒരു ഗ്രാഫിൽ തന്നെയാകും പിന്നെയും മുന്നോട്ടു പോവുക.

എല്ലാ വ്യക്തികളും കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. കോവിഡ് ബാധിതരായ വ്യക്തികൾക്ക് പിന്നീടും ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു. അതുകൊണ്ടുതന്നെ ഓരോ ജനങ്ങളും ജാഗ്രതരായിരിക്കണം.