ഫോറസ്റ്റ് ഓഫീസർ റിക്രൂട്ട്മെന്റ് തുടങ്ങിയിരിക്കുന്നു. 1128 ഒഴിവുകൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

രാജസ്ഥാൻ സ്റ്റേറ്റിലേക്ക് ഫോറസ്റ്റ് ഓഫീസർ ആയും ഫോറസ്റ്റ് ഗാർഡ് ആയും റിക്രൂട്ട്മെന്റ് ക്ഷണിച്ചിരിക്കുകയാണ്. നിലവില് 1128 വേക്കൻസിയാണ് ഉള്ളത്. ഓൾ ഇന്ത്യ വേക്കൻസി ആയതിനാൽ കേരളത്തിലെ ജനങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്.

സ്ത്രീകൾക്കും പുരുഷൻമാർക്കും ഈ റിക്രൂട്ട്മെന്റ് ലേക്ക് അപേക്ഷിക്കാൻ സാധിക്കും. 08/12/2020 മുതൽ ഓൺലൈൻ മുഖേന അപേക്ഷ സ്വീകരിക്കാൻ തുടങ്ങി. 07/01/2021 വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ഫോറെസ്റ്റർ എന്ന പോസ്റ്റിലേക്ക്  പ്ലസ് ടു കഴിഞ്ഞ വ്യക്തികൾക്കാണ് അപേക്ഷിക്കുവാൻ സാധിക്കുക. 18 വായസിനും 40 വായസിനും ഇടയിൽ ഉള്ള വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്. രാജസ്ഥാന്റെ കൾചറിനെ പറ്റിയും ഹിന്ദിയും അറിഞ്ഞിരിക്കണം  എന്നത് നിർബന്ധമാണ്.

ഫോറെസ്റ്റ് ഗാർഡ് എന്ന പോസ്റ്റിലേക്ക് എസ്എസ്എൽസി പാസ്സായ വ്യക്തികൾക്കാണ് അപേക്ഷിക്കുവാൻ സാധിക്കുക. ദേവ്നാഗിരി സ്ക്രിപ്റ്റും, രാജസ്ഥാന്റെ കൾചറിനെ പറ്റിയും, ഹിന്ദിയും അറിഞ്ഞിരിക്കണം  എന്നത് നിർബന്ധമാണ്. 18 വയസിനും 24 വയസിനും ഇടയിൽ ഉള്ള വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്.

ഒബിസി, എസ്സി, എസ്ട്ടി  എന്ന വിഭാഗം ഏതായാലും 450 രൂപ ആപ്ലിക്കേഷൻ ഫീസ് നൽകേണ്ടതാണ്. പുരുഷന്മാർക്ക് 163 cm ഉയരവും ചെസ്റ്റ് 84cm ഉണ്ടായിരിക്കണം. സ്ത്രീകൾക്ക് 150 cm ഉയരം ഉണ്ടായിരിക്കണം.

ഫോറെസ്റ്റ് ഗാർഡിന് 1128 പോസ്റ്റുകളാണ് ഉള്ളത്. അപേക്ഷ സ്വീകരിച്ചതിന് ശേഷം എഴുത്ത് പരീക്ഷ ഉണ്ടായിരിക്കും. വിജയിക്കുന്നവർക്ക് ഫിസിക്കൽ ചെക്ക് അപ്പ്‌ ഉണ്ടായിരിക്കും. ഏറ്റവും ഒടുവിൽ മെഡിക്കൽ ചെക്ക് അപ്പ്‌ ഉണ്ടായിരിക്കും.

ഈ ഒരു റിക്രൂട്ട്മെന്റ് നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷ വയ്ക്കുന്നതിനും താഴെ ലിങ്ക് നൽകിയിട്ടുണ്ട്.  http://rsmssb.rajasthan.gov.in/page?menuName=EJwE/Y7GD1hMok0YfKTFOtUJMJFGLBa;455611;jbRgWtRe9q4=