ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്!! ആരോഗ്യപ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാം. ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക.

ഇന്ന് മിക്കആളുകളുടെയും വീടുകളിൽ കാണപ്പെടുന്ന ഉപകരണമാണ് ഫ്രിഡ്ജ്. വേവിച്ചതും, അല്ലാത്തതുമായ ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടിയാണ് നമ്മൾ ഫ്രിഡ്ജ് ഉപയോഗിക്കുന്നത്. ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കുന്നതിലൂടെ ബാക്ടീരിയകൾ മൂലം ഭക്ഷണം കേടായി പോകുന്നത് നമുക്ക് തടയാൻ സാധിക്കുന്നതായിരിക്കും.

ഫ്രിഡ്ജിൽ വയ്ക്കുന്നതിലൂടെ ഭക്ഷ്യസാധനങ്ങൾ കേടുകൂടാതെ ഇരിക്കുമെങ്കിലും എല്ലാ ഭക്ഷണങ്ങളും ഇതുപോലെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സാധിക്കുകയില്ല. ചില ഭക്ഷ്യപദാർത്ഥങ്ങൾ ഫ്രിഡ്ജിലെ തണുത്ത അന്തരീക്ഷത്തിൽ സൂക്ഷിക്കുന്നതിലൂടെ അവയുടെ രുചിയും,പോഷകമൂല്യങ്ങളും മാറുകയും, ഇതുമൂലം ചില ഭക്ഷ്യസാധനങ്ങൾ ആരോഗ്യത്തിന് ഹാനികരമായി മാറുകയും ചെയ്യാറുണ്ട്.

എന്തെല്ലാം ഭക്ഷണപദാർത്ഥങ്ങളാണ് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്തത് എന്ന് നമുക്കിവിടെ പരിശോധിക്കാം. ഇതിൽ ആദ്യത്തെ ഭക്ഷണമാണ് ബ്രഡ്. ബ്രഡ് ഒരിക്കലും ഫ്രിഡ്ജിനുള്ളിലെ തണുത്ത താപനിലയിൽ സൂക്ഷിക്കാൻ പാടുള്ളതല്ല.

ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ബ്രെഡിന്റെ ഘടനയിൽ മാറ്റം വരുത്തുന്നതിന് കാരണമാവുന്നു. ഇത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ ബ്രെഡ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് പരമാവധി ഒഴിവാക്കുക.

അടുത്തതാണ് ഉള്ളി. ഉള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ ഇതിൽ പൂപ്പലിന്റെ നിറം വരുകയും, ഉള്ളി വാടി പോവുകയും ചെയ്യുന്നതായിരിക്കും. അതുകൊണ്ട് ഇത് പെട്ടെന്ന് തന്നെ കേടായി പോകുന്നതാണ്.

ഉള്ളി വായുസഞ്ചാരമുള്ള ഏതെങ്കിലും സ്ഥലത്ത് വെക്കുന്നതാണ് കൂടുതൽ കാലം കേടുകൂടാതെ ഇരിക്കുന്നതിന് ഏറ്റവും നല്ലത്. അതുപോലെതന്നെ വെളുത്തുള്ളിയും ഇത്തരത്തിൽ ഫ്രിഡ്ജിൽ വെച്ചാൽ പെട്ടെന്ന് പൂപ്പൽബാധ ഉണ്ടാകുന്ന ഒന്നാണ്.

തേൻ, പീനട്ട് ബട്ടർ എന്നിവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഇവയുടെ കട്ടി കൂട്ടുന്നതിനും, ഇത് കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നതാണ്.  അതുകൊണ്ടുതന്നെ ഇവ ഇവ ഫ്രിഡ്ജിൽ വെക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. കൂടാതെ തക്കാളി, വഴുതനങ്ങ എന്നിങ്ങനെയുള്ള പച്ചക്കറികളും ഫ്രിഡ്ജിൽ സൂക്ഷിക്കാതെ പുറത്ത് വയ്ക്കുന്നതാണ് കൂടുതൽ നല്ലത്.