ഫെഡറൽ ബാങ്ക് അക്കൗണ്ട് ഉള്ള വ്യക്തികൾക്ക് സന്തോഷവാർത്ത. നിങ്ങളുടെ മൊബൈൽ റീ-ചാർജ് ചെയ്യാനുള്ള തുക ബാങ്ക് നൽകുന്നതാണ്.

ഫെഡറൽ ബാങ്ക് അക്കൗണ്ട് ഉള്ള വ്യക്തികൾക്ക് സന്തോഷ വാർത്ത. നിങ്ങൾ പോലും അറിയാതെ മൊബൈൽ റീചാർജ് ചെയ്യാനും ചെറിയ ബില്ലുകൾ അടക്കുവാനും ബാങ്ക് നിങ്ങൾക്ക് നിശ്ചിത തുക നൽകുണ്ട്. അക്കൗണ്ട് ബാലൻസ് നോക്കുമ്പോൾ ഈ ഒരു തുക അതിൽ കാണാൻ സാധിക്കുകയില്ല. ഈ ഒരു രഹസ്യം ഏകദേശം 80 ശതമാനം ആളുകൾക്കും അറിയുകയില്ല. ബാങ്ക് നൽകുന്ന റിവാർഡ് കോയിൻസ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നാണ് ഇവിടെ പറയുന്നത്.

ഇന്നത്തെ കാലത്ത് ഓൺലൈൻ ട്രാൻസേക്ഷനിലൂടെയാണ് ഓരോ വ്യക്തികളും ബില്ലുകൾ അടക്കുന്നത്. ഇങ്ങനെ ഫെഡറൽ ബാങ്ക് അക്കൗണ്ട് ഉള്ള വ്യക്തികൾ ഓൺലൈൻ ട്രാൻസാക്ഷൻ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു നിശ്ചിത തുക റിവാർഡ് കോയിൻസ് രീതിയിൽ ലഭിച്ചിട്ടുണ്ടാകും. നമുക്ക് ലഭിച്ച റിവാർഡ് കോയിൻ എത്രയാണെന്ന് നോക്കാൻ ഫെഡറൽ റിവാർഡ്സ്‌ എന്ന് ഒരു അക്കൗണ്ട് ലോഗിൻ ചെയ്യേണ്ടതാണ്. ഒരു റിവാർഡ് എന്ന് പറഞ്ഞാൽ 0.25 പൈസയാണ്.

ഇതിനുവേണ്ടി ആദ്യം നമ്മൾ സാധാരണ ഉപയോഗിക്കാറുള്ള ബ്രൗസറിൽ ” federal rewards ” എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യുക. തുടർന്ന് വരുന്ന സ്ക്രീനിൽ ആദ്യം കാണുന്ന ഫെഡറൽ ബാങ്കിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്നുവരുന്ന ഫെഡറൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ വരുന്ന അപ്ലിക്കേഷൻ ഫോം കൃത്യമായി പൂരിപ്പിച്ചു കൊടുക്കുക. കൃത്യമായി പൂരിപ്പിച്ചതിന് ശേഷം താഴെ കാണുന്ന ലോഗിൻ ബട്ടനിൽ ക്ലിക്ക് ചെയ്യുക. തുടർന്നുള്ള ഒടിപി വെരിഫിക്കേഷന് ശേഷം നമ്മുടെ അക്കൗണ്ട് തുറക്കുന്നതാണ്.

ഇപ്പോൾ കാണുന്ന സ്ക്രീനിൽ ” my account ” ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങൾക്ക് നിലവിൽ ലഭിച്ചിരിക്കുന്ന റിവാർഡ് കോയിൻസിന്റെ ബാലൻസ് കാണാവുന്നതാണ്. അതിനിടയിൽ ഏതൊക്കെ ട്രാൻസ്ലേഷനിൽ എത്ര കോയിൻ വെച്ചിട്ടാണ് ലഭിച്ചതെന്നും അറിയാൻ സാധിക്കും. മുകളിൽ കാണുന്ന റീച്ചാർജ്, ബുക്കിംഗ്, ഷോപ്പിംഗ് എന്ന ഫീച്ചറുകൾ ഉപയോഗിച്ച് കൊണ്ട് നിങ്ങൾക്ക് ഈ റിവാർഡ് കോയിൻസ് ഉപയോഗിക്കാവുന്നതാണ്.

ഈയൊരു സംവിധാനം ഫെഡറൽ ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാ വ്യക്തികളും പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുക. കൂടാതെ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ അറിവ് പറഞ്ഞുകൊടുക്കുക.