ലോക വ്യാപകമായി ചർച്ച ചെയ്ത ഫാമിലി ഫോട്ടോ!! ഈ ഫോട്ടോയ്ക്ക് പിന്നിലെ രഹസ്യമെന്ത്?? സത്യാവസ്ഥ അറിയാം.

സ്വന്തം കുടുംബവുമായി സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. ജീവിതത്തിലെ മറ്റു തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ വേണ്ടി പുറത്തെവിടെയെങ്കിലും പോകുന്നതും മറ്റും ജീവിതകാലം മുഴുവൻ ഓർത്തുവയ്ക്കാൻ കഴിയുന്ന സന്തോഷകരമായ നിമിഷങ്ങൾ തന്നെയാണ്.

ഇത്തരത്തിലുള്ള സന്തോഷകരമായ നിമിഷങ്ങൾ എന്നും ഓർത്തിരിക്കാൻ വേണ്ടി നമ്മൾ പലരും ഫാമിലിയുമായുള്ള ഫോട്ടോസും മറ്റും എടുത്ത് സൂക്ഷിച്ച് വയ്ക്കാറുണ്ട്. ഇങ്ങനെ എടുത്ത ഒരു ഫാമിലി ഫോട്ടോയാണ് ലോകവ്യാപകമായി ചർച്ചാവിഷയമായത്. ഇത് വെറുമൊരു സാധാരണ ഫാമിലി ഫോട്ടോ ആയിരുന്നില്ല, കാരണം ഇതിൽ വളരെ വിചിത്രമായൊരു കാര്യം കൂടി ഉൾപെട്ടിട്ടുണ്ടായിരുന്നു.

മൂന്ന് കുട്ടികളും അവരുടെ അച്ഛനും അമ്മയും ഒരു ബെഞ്ചിൽ ഇരിക്കുന്ന ഈ ചിത്രത്തിൽ ഏറ്റവും അറ്റത്തിരിക്കുന്ന പെൺകുട്ടിയുടെ കൈയിൽ ആരോ കൈ കൊണ്ട് പിടിച്ചിരിക്കുന്നതുപോലെ കാണാൻ സാധിക്കുന്നതാണ്. ഫോട്ടോ വ്യക്തമായി പരിശോധിക്കുകയാണെങ്കിൽ ഫോട്ടോയിലുള്ള ആളുകളുടെ കൈ അല്ല അതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഇതിനിടയിൽ തന്നെ ഈ കാര്യം ശ്രദ്ധയിൽപെട്ട നിരവധി ആളുകൾ ഈ ഫോട്ടോ സോഷ്യൽ മീഡിയകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ഫോട്ടോയിൽ ഇല്ലാത്ത വേറൊരു വ്യക്തിയുടെ കൈ ആണെന്നും, അസ്വാഭാവികമായ എന്തോ ഒരു സംഭവം ഈ ഫോട്ടോയ്ക്ക് പിന്നിലുണ്ടെന്ന് നിരവധി ആളുകൾ പറയുകയും ചെയ്തു.

ഇവർ ഫോട്ടോ എടുത്ത സ്ഥലത്ത് പ്രേതബാധ ഉണ്ടെന്നു വരെ നിരവധി ആളുകൾ ഈ ഫോട്ടോ സഹിതം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഭൂരിഭാഗം ആളുകൾ ഇത് വിശ്വസിക്കുകയും ചെയ്തു. എന്നാൽ മറ്റുചിലർ ഇത് ആളുകളെ പറ്റിക്കാൻ വേണ്ടി എഡിറ്റ് ചെയ്ത ഫോട്ടോയാണ് എന്നുമെല്ലാം വാദിച്ചുകൊണ്ട് രംഗത്തുവന്നു.

വേറെ ചിലർ ഈ കൈ അറ്റത്ത് ഇരിക്കുന്ന കുട്ടിയുടെ ഫോട്ടോയിൽ കാണാത്ത കൈ തന്നെയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്തുതന്നെയായാലും ഇതുവരെ ഈ ഫോട്ടോയ്ക്ക് പിന്നിലുള്ള രഹസ്യത്തെ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.