എക്സ്പോർട്ട് ഇമ്പോർട്ട് ബാങ്ക് ഓഫ് ഇന്ത്യ എന്ന ബാങ്കിൽ മാനേജ്മെന്റ് ട്രെയിനി വിഭാഗത്തിലേക്ക് ജോലി നേടാൻ സുവർണാവസരം. പ്രതിമാസം നാൽപതിനായിരം രൂപ വരെ സമ്പാദിക്കാൻ കഴിയുന്ന ജോലി ആയതിനാൽ തന്നെ താല്പര്യമുള്ളവർ അപേക്ഷവെക്കുക.
ബാങ്കിംഗ് സംബന്ധമായ ജോലി ആഗ്രഹിക്കുന്ന യുവതീ യുവാക്കൾക്ക് വളരെ മികച്ച ഒരു അവസരമാണിത്. നിലവിൽ 60 ഒഴിവുകളാണ് ഉള്ളത്. അതിൽ ജനറൽ വിഭാഗത്തിൽ 27 ഒഴിവും, എസ് സി വിഭാഗത്തിൽ 8 ഒഴിവും, എസ് ട്ടി വിഭാഗത്തിൽ 4 ഒഴിവും, ഒബിസി വിഭാഗത്തിൽ 16 ഒഴിവും, EWS ൽ 5 ഒഴിവും എന്നിങ്ങനേയാണ് ക്രമീകരിച്ചിരിക്കുന്നത്.
മാനേജ്മെന്റ് ട്രെയിനീ എന്ന വിഭാഗത്തിലേക്ക് എംബിഎ അല്ലെങ്കിൽ പിജി അല്ലെങ്കിൽ സിഎ പഠിച്ച് ഇറങ്ങിയ വ്യക്തികൾക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. മാനേജ്മെന്റ് ട്രെയിനിങ് ലോ( law ) എന്ന വിഭാഗത്തിലേക്ക് എൽഎൽബി ഫ്രഷേഴ്സിന് അപേക്ഷിക്കാവുന്നതാണ്.
മാനേജ്മെന്റ് ട്രെയിനീ ഇൻഫോർമേഷൻ ടെക്നോളജി എന്ന വിഭാഗത്തിലേക്ക് കമ്പ്യൂട്ടർ സയൻസിൽ ബിടെക് ഡിഗ്രി ഉള്ള വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്. മാനേജ്മെന്റ് ട്രെയിനീ ഹ്യൂമൻ റിസോഴ്സ് എന്ന വിഭാഗത്തിലേക്ക് എച്ച് ആർ ഓ പേഴ്സണൽ മാനേജ്മെന്റ് ഡിഗ്രി/ഡിപ്ലോമ ഉള്ള വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്.
ജനറൽ വിഭാഗത്തിൽ ഉൾപെടുന്ന 25 വയസ്സിനു താഴെ വരുന്ന വ്യക്തികൾക്കാണ് റിക്രൂട്ട്മെന്റിൽ അപേക്ഷിക്കാൻ സാധിക്കുന്നുണ്ട്. ഒബിസി വിഭാഗത്തിൽ ഉൾപ്പെടുന്ന വ്യക്തികൾക്ക് 28 വയസ്സ് വരെ പ്രായം പരിധി ലഭിച്ചട്ടുണ്ട്. എസ് സി എസ് ടി വിഭാഗത്തിൽ ഉൾപ്പെടുന്ന 30 വയസ്സിനു താഴെയുള്ള വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്.
ഡിസംബർ 19-ആം തീയതി മുതലാണ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നത്. 600 രൂപയാണ് ജനറൽ കാറ്റഗറിയിൽ ഉൾപ്പെടുന്ന വ്യക്തികൾ ആപ്ലിക്കേഷൻ ഫീസ് നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് EXIM ബാങ്കിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. https://www.eximbankindia.in/