മത്സര പരീക്ഷകളിൽ തയ്യാറാകുന്നവർക്ക് സന്തോഷ വാർത്ത. 6000 രൂപ പരിശീലന സഹായം

നമ്മുടെ ഓരോരുത്തരുടെയും ആഗ്രഹമാണ് ഒരു ഗവൺമെൻറ് ജോലിയിൽ കയറുക എന്നുള്ളത്. 18 വയസ്സ് തൊട്ട് നാം ഓരോ മത്സര പരീക്ഷകൾക്ക് വേണ്ടിയും തയ്യാറെടുക്കുകയും എക്സാം എഴുതുകയുംചെയ്യുന്നു. ചിലർ ജനറൽനോളജിൻ്റെ പുസ്തകങ്ങൾ വാങ്ങി പഠിക്കുകയാണ് ചെയ്യുന്നത്. ചിലർ കോച്ചിംങ് ക്ലാസുകളിൽ പോയി തയ്യാറെടുക്കുകയാണ് ചെയ്യുന്നത്. ഒരു വർഷത്തിൽ തന്നെ പലതരത്തിലുള്ള ഗവൺമെൻറ് എക്സാമുകൾ നടക്കുന്നുണ്ട്. ബാങ്ക് കോച്ചിംങ്, യുപിഎസ് സി, പി എസ് സി, മറ്റ് അനവധി മത്സര പരീക്ഷകൾ നടക്കുന്നുണ്ട്.

പക്ഷേ ഇതിന് തയ്യാറെടുക്കാൻ കോച്ചിംങ് സെൻ്ററുകളിൽ പോയി പഠിക്കാൻ കഴിയാത്ത എത്രയോ പേരുണ്ട്. എന്നാൽ അങ്ങനെയുള്ളവർക്ക് ഒരു സന്തോഷ വാർത്ത വന്നിരിക്കുകയാണ്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് 6000 രൂപയുടെ സാമ്പത്തിക സഹായം ലഭിക്കുകയാണ്. ഒരു പ്രാവശ്യം മാത്രമേ ലഭിക്കുകയുള്ളു. എന്തൊക്കെയാണ് ഇതിന് വേണ്ടതെന്ന് നമുക്ക് നോക്കാം. 

മുന്നോക്ക സമുദായ കോർപ്പറേഷൻ വഴി വിദ്യാസമുന്നതി എന്നു പറയുന്ന മത്സര പരീക്ഷാ പരിശീലനത്തിനാണ് ഈ ആനുകൂല്യം ലഭിക്കുക. സാമ്പത്തികമായി  പിന്നോക്കം നിൽക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അതു കൊണ്ട് വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കുറവായിരിക്കണം. സംവരണ വിഭാഗങ്ങൾക്കല്ല. ഈ ആനുകൂല്യം. ജനറൽ വിഭാഗത്തിലുള്ളവർക്കാണ് ഇതിന് അപേക്ഷിക്കുവാൻ സാധിക്കുക.കൂടാതെ മുൻ വർഷങ്ങളിൽ അപേക്ഷിച്ചവർക്ക് ഈ ആനുകൂല്യം ലഭ്യമല്ല.

ഇതിൽ അപേക്ഷ സമർപ്പിക്കാൻ വിദ്യാസമുന്നതിയുടെ വെബ് സൈറ്റായ www.kswcfc.org ൽ ഡാറ്റാ ബാങ്ക് രജിസ്ട്രേഷൻ നടത്തണം. അപ്പോൾ ലഭ്യമാവുന്ന രജിസ്ട്രേഷൻ ഐ ഡി ഉപയോഗിച്ചാണ് ബാക്കി കാര്യങ്ങൾ ചെയ്യേണ്ടത്. രജിസ്ട്രേഷൻ നടത്തുമ്പോൾ ലഭിച്ച രജിസ്ട്രേഷൻ ഐ ഡി സൂക്ഷിച്ചു വയ്ക്കുക. ഇത് ഭാവിയിൽ വരുന്ന ഏതെങ്കിലും ആനുകൂല്യത്തിന് ചിലപ്പോൾ റിന്യൂ ചെയ്ത് ഉപയോഗിക്കാൻ സാധിക്കും. അപേക്ഷ സമർപ്പിക്കുമ്പോൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണം.

കൂടാതെ വാർഷിക വരുമാനം തെളിയിക്കുന്ന വരുമാന സർട്ടിഫിക്കറ്റ് വേണം. പിന്നെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് വേണം. കാരണം IFSC കോഡും ബാങ്ക് അക്കൗണ്ട് നമ്പറും വരുന്ന ഭാഗമാണ് വേണ്ടത്. പിന്നെ പരിശീലനം നടത്തുന്ന സ്ഥാപനത്തിൽ നിന്നുള്ള ഒരു സർട്ടിഫിക്കറ്റ് വേണം. കൂടാതെ ആധാർ കാർഡും ഒക്കെ അപേക്ഷയുടെ കൂടെ സമർപ്പിക്കുക. പിന്നീട് തിരഞ്ഞെടുത്തു കഴിഞ്ഞാൽ നിങ്ങൾ നൽകിയ ഫോൺ നമ്പറിൽ മെസേജ് വരുന്നതായിരിക്കും.

അപ്പോൾ മുന്നോക്ക സമുദായ കോർപ്പറേഷനിൽ തപാൽ വഴി ഈ രേഖകളും ഓൺലൈനായി അപേക്ഷിക്കുമ്പോൾ കിട്ടിയ പ്രിൻറൗട്ടും അയച്ചുകൊടുക്കുക. ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പരമാവധി 800 ഓളം ആളുകൾക്ക് ഈ ആനുകൂല്യം ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പലരും ഈ കാര്യം അറിയാത്തവരുണ്ടാവും. അതു കൊണ്ട് അറിയാത്തതിൻ്റെ പേരിൽ നഷ്ടപ്പെടാതിരിക്കാൻ നാം ഓരോരുത്തരും ഈ വാർത്ത മറ്റുള്ളവരിൽ എത്തിക്കാൻ ശ്രമിക്കുക.

error: Content is protected !!