ഡിസംബർ 17-ന് സ്കൂളുകളിൽ എത്താൻ നിർദ്ദേശം. പുതിയ അറിയിപ്പ് എന്താണെന്ന് മനസ്സിലാക്കുക.

പ്രിയപ്പെട്ട വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട നിർദേശങ്ങളാണ് നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് പുറത്തു വന്നിരിക്കുന്നത്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഇവിടെ പറയുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഓരോ ഘട്ടങ്ങളിലായി ഇളവുകൾ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ സ്കൂളുകളുമായി ബന്ധപ്പെട്ടുള്ള ഇളവുകളും പുറത്തുവരുന്നത്.

ഡിസംബർ മാസം പതിനേഴാം തീയതി മുതൽ 10 12 ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് സ്കൂളുകളിൽ എത്തുവാൻ ആണ് ആദ്യഘട്ടത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ, പൊതു വിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ മന്ത്രി എന്നിവർ ചേർന്ന് നടത്തിയ ചർച്ചയിലാണ് ഈ പുതിയ നിർദ്ദേശങ്ങൾ ലഭ്യമായിട്ടുള്ളത്.

ഓരോ ദിവസവും ഇടവിട്ടാണ് 10 12 ക്ലാസിലെ അധ്യാപകർ സ്കൂളുകളിൽ എത്തേണ്ടത്. അധ്യാപകരിൽ 50 ശതമാനം പേർ ഓരോ ദിവസവും എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രാക്ടിക്കൽ ക്ലാസുകളും ഡിജിറ്റൽ പഠനത്തെ അടിസ്ഥാനമാക്കിയുള്ള റിവിഷൻ ക്ലാസ്സുകൾക്കും ഉള്ള ക്രമീകരണങ്ങളും തെയ്യാറിടപ്പുകളും ആരംഭിക്കാനുള്ള നിർദ്ദേശങ്ങളും നിലവിൽ നൽകിയിട്ടുണ്ട്.

ജനുവരി രണ്ടിന് പത്താം ക്ലാസിലേയും ജനുവരി 30ന് പ്ലസ്ടു ക്ലാസുകളിലും പഠിക്കുന്ന കുട്ടികൾക്കുള്ള ഡിജിറ്റൽ പഠനസൗകര്യം ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങളും നടത്താൻ ഉള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ എന്ന് സാധാരണനിലയിൽ പ്രവർത്തിക്കാൻ കഴിയും എന്നതിനെ കുറച്ച് ഇതുവരെ ഒരു തീരുമാനവും ആയിട്ടില്ല.

ഓരോ ദിവസങ്ങളിലായി ഘട്ടംഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് വരുകയാണ് കേന്ദ്ര ഗവൺമെന്റും അതിനോടൊപ്പം സംസ്ഥാന ഗവൺമെന്റും. അതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കത്തിലേക്ക് വിദ്യാഭ്യാസവകുപ്പ് കടന്നിരിക്കുന്നത്.