പണം പിൻവലിക്കാൻ ATM ൽ പോയി ക്യൂ നിൽക്കേണ്ട, നിങ്ങളുടെ വീട്ടിൽ എത്തിച്ചു നൽകും.

ബാങ്കുകളിൽ നിന്ന് 10000 രൂപ വരെ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ATM ലോ ബാങ്കിലോ പോവേണ്ടതില്ല. വീട്ടിലിരുന്നു കൊണ്ട് തൊട്ടടുത്തുള്ള പോസ് റ്റോഫീസിൽ വിവരമറിയിച്ചാൽ നിങ്ങളുടെ വീട്ടിൽ നിങ്ങൾ ആവശ്യമായ പണം ലഭിക്കുന്നതായിരിക്കും. ബാങ്കുകളിലെ തിരക്ക് കുറയ്ക്കുന്നതിനു വേണ്ടിയാണ് ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്.

എന്നാൽ സഹകരണ ബാങ്കുകൾ ഇതിൽ ഉൾപ്പെടില്ല. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ആരംഭിച്ച ഒരു പദ്ധതി പലർക്കും ഇപ്പോഴും  ഉപകാരപ്രദമായിരിക്കും.    കൊവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ച സമയത്താണ് ഇങ്ങനെയൊരു സൗകര്യം ഏർപ്പെടുത്തിയത്. അതുകൊണ്ട് പെട്ടെന്ന് ഒരു 10000 രൂപ വരെയുള്ള പണത്തിന് ആവശ്യം വന്നാൽ നിങ്ങൾ ബുദ്ധിമുട്ടേണ്ട.

പെട്ടെന്ന് തന്നെ അടുത്തുള്ള പോസ്റ്റോഫീസിലെ ഹെൽപ്പ്ലൈൻ നമ്പറിലേക്ക് വിളിക്കുക. അല്ലെങ്കിൽ 8606990605 എന്ന നമ്പറിലേക്ക് വാട്സപ്പ് വഴി മെസേജ് ചെയ്യുക. മെസേജ് ചെയ്യുമ്പോൾ നിങ്ങളുടെ പേര്, വീട്ടുപേര്, നിങ്ങളുടെ ബാങ്ക്, നിങ്ങൾക്ക് ആവശ്യമായ തുക എന്നിവ കൂടി മെസേജ് ചെയ്യുക. ശേഷം പോസ് റ്റോഫീസ് ഉദ്യോഗസ്ഥർ നിങ്ങളുടെ വീടുകളിൽ തുകയുമായി എത്തുന്നതായിരിക്കും.

ബയോമെട്രിക് സംവിധാനം ഉപയോഗിച്ച്‌ വിരലടയാളം പതിപ്പിച്ചായിരിക്കും പണം കൈമാറുക. പക്ഷേ  ഇങ്ങനെ പണം ലഭിക്കണമെങ്കിൽ നിങ്ങൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. എങ്കിൽ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ. നിങ്ങൾക്ക് ഈ പണം ലഭിക്കാൻ നിങ്ങൾ യാതൊരു വിധ സർവ്വീസ് ചാർജും നൽകേണ്ടതുമില്ല.

ഈ സേവനം കൊണ്ട് പ്രായമായവർക്കൊക്കെ വളരെ ഗുണം ചെയ്യും. കൂടാതെ ATM ലും ബാങ്കിലും പോയി ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട ആവശ്യവുമില്ല. വളരെ ഉപകാരപ്രദമായ ഈ പദ്ധതിയെക്കുറിച്ച് പലർക്കും അറിയില്ല.

അതിനാൽ മറ്റുള്ളവർക്ക് സഹായകമാവും വിധം ഈ വിവരം മറ്റുള്ളവരിൽ എത്തിക്കാൻ ശ്രമിക്കുക.