നമ്മുടെ രാജ്യത്തെ അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്ന ആളുകൾക്ക് സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനായി ഇ-ശ്രം കാർഡുകൾ എടുക്കണം എന്ന് നേരത്തെ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും അറിയിപ്പ് വന്നിട്ടുണ്ടായിരുന്നു.
ഇ-ശ്രം തൊഴിൽ കാർഡുകൾ എടുക്കുന്നതോടെ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് കേന്ദ്ര സർക്കാർ ഉറപ്പുനൽകുന്ന പെൻഷൻ അടക്കമുള്ള നിരവധി ധനസഹായങ്ങൾ ലഭിക്കുന്നതായിരിക്കും. ഈ ആനുകൂല്യങ്ങൾ എല്ലാം ലഭ്യമാകണമെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഇ-ശ്രം കാർഡ് എടുക്കേണ്ടതായിട്ടുണ്ട്.
അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളോടും ഇപ്പോൾ അതത് ജില്ലയിലെ ലേബർ ഓഫീസർമാർ ഇ-ശ്രം കാർഡ് എടുക്കുന്നതിനായിട്ടുള്ള അറിയിപ്പ് നൽകിയിരിക്കുകയാണ്. സംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ലഭിക്കുന്ന സർക്കാർ ആനുകൂല്യങ്ങൾ അസംഘടിതമേഖലയിലെ തൊഴിലാളികൾക്കും ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ ഇത്തരത്തിൽ ഒരു പദ്ധതി രൂപീകരിച്ചിരിക്കുന്നത്.
എന്നാൽ ഇപ്പോഴും ഒരുപാട് ആളുകൾ ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കിയത് അറിയാത്തതായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനിയും വൈകാതെ എത്രയും പെട്ടെന്ന് അടുത്തുള്ള ജനസേവന കേന്ദ്രങ്ങൾ വഴി ഇ-ശ്രം കാർഡിനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
ഇ-ശ്രം തൊഴിൽ കാർഡ് ലഭിക്കുന്നതിനുവേണ്ടി അപേക്ഷ സമർപ്പിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട രേഖയായിവേണ്ടത് മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്ത ആധാർ കാർഡും, ആധാർ കാർഡുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് രേഖകളും ആണ്. ഇ-ശ്രം കാർഡ് ലഭിക്കുന്നതോടെ നിങ്ങൾ സുരക്ഷാ ബീമാ യോജന ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങൾ ആകുന്നതായിരിക്കും.
ഇതുവഴി നിങ്ങൾക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുന്നതായിരിക്കും. ആദായ നികുതി അടയ്ക്കാത്തവരും, പി എഫ് ആനുകൂല്യങ്ങൾ ലഭിക്കാത്തവരുമായ എല്ലാ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും ഇ-ശ്രം കാർഡിനുവേണ്ടി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
.